ആപ്പ്ജില്ല

വെടിക്കെട്ടപകടം: സർക്കാ‍ർ സംവിധാനം പരാജയമെന്ന് ഹൈക്കോടതി

പരവൂർ വെടിക്കെട്ടിനെക്കുറിച്ച് പോലീസും ജില്ലാ ഭരണകൂടവും സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി.

TNN 12 Apr 2016, 2:49 pm
കൊല്ലം: പരവൂർ വെടിക്കെട്ടിനെക്കുറിച്ച് പോലീസും ജില്ലാ ഭരണകൂടവും സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. ​സംഭവം വെളിവാക്കുന്നത് സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തവർക്ക് എതിരെ എന്തുകൊണ്ട് കേസെടുത്തില്ല. ഏത് പോലീസുകാരനും ഉത്തരവ് നടപ്പാക്കാൻ അവകാശമുണ്ട്. ഉത്തരവാദികൾക്കെതിരെ എന്തുകൊണ്ട് കൊലക്കുറ്റം ചുമത്തിയില്ലെന്നും കോടതി ചോദിച്ചു. ക്ഷേത്രങ്ങളിൽ വെടിക്കെട്ടിന് നിയന്ത്രണം വേണമെന്ന പൊതു താൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
Samayam Malayalam kerala hc demands affidavict from police and dictrict collector about puttingal tragedy
വെടിക്കെട്ടപകടം: സർക്കാ‍ർ സംവിധാനം പരാജയമെന്ന് ഹൈക്കോടതി


അതേസമയം വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എത്ര വെടിമരുന്ന് ഉപയോഗിച്ചുവെന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ മറുപടി നൽകിയില്ല.

അപകടം നടന്ന പുറ്റിങ്ങൽ ക്ഷേത്രത്തിൽ സ്ഫോടകവസ്തു നിയമം ഉൾപ്പെടെ 7 ചട്ടങ്ങൾ ലംഘിച്ചുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകൾ പാലിച്ചില്ല. വെടിമരുന്ന് സൂക്ഷിക്കാൻ അനുമതിയില്ലായിരുന്നുവെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

പൊതുതാൽപ്പര്യ ഹർജിയിൽ സിബിഐയേയും കേന്ദ്രസർക്കാരിനെയും ഹൈക്കോടതി കക്ഷിചേർത്തിരുന്നു. അതേസമയം ക്ഷേത്രങ്ങളിൽ വെടിക്കെട്ട് പൂർണമായും നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്ന് ദേവസ്വം ബോ‍‍ർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്