ആപ്പ്ജില്ല

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷണം

Samayam Malayalam 4 Oct 2018, 11:17 am
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. കേസ് കെട്ടിച്ചമച്ചതാണെന്ന ബിഷപ്പിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
Samayam Malayalam Thrippunithura: Rape accused Bishop Franco Mulakkal after being arrested by the ...
Rape accused Bishop Franco Mulakkal after being arrested by the Kerala police, in Thrippunithura.Photo)


ഗൗരവമേറിയ ആരോപണങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും സഭയിൽ ഉന്നതപദവി വഹിക്കുന്നതിനാൽ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതി നിരീക്ഷിച്ചു. പോലീസ് അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നിലവിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കേരള കോൺഗ്രസ് എം നേതാവ് കെ എം മാണി, കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാര്‍ മാത്യു അറയ്ക്കൽ തുടങ്ങിയവര്‍ ബിഷപ്പ് ഫ്രാങ്കോയെ ജയിലിൽ സന്ദര്‍ശിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്