ആപ്പ്ജില്ല

കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെതിരെ യു എ പി എ നിലനില്‍ക്കും

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു എ പി എ ചുമത്തിയതെന്നായിരുന്നു ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

Samayam Malayalam 15 Mar 2018, 2:01 pm
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു എ പി എ ചുമത്തിയതെന്നായിരുന്നു ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
Samayam Malayalam kerala hc rejects jayarajans plea to drop uapa charges in kathiroor manoj murder
കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെതിരെ യു എ പി എ നിലനില്‍ക്കും


മുഖ്യപ്രതിയായ വിക്രമന്‍ ഉള്‍പ്പെടെയുള്ള ഒന്നുമുതല്‍ 19 വരെയുള്ള വരെയുളള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും ജയരാജന്‍ ഉള്‍പ്പെടെയുള്ള 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും ഉള്‍പ്പെടെ രണ്ട് ഹര്‍ജികളാണ് കേസില്‍ യു എ പി എ ചുമത്തിയതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

ഇതില്‍ ജയരാജനും കൂട്ടരും സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. വിക്രമന്‍ അടക്കമുള്ള ഒന്നു മുതല്‍ പത്തൊമ്പത് വരെയുള്ള പ്രതികളുടെ ആവശ്യങ്ങള്‍ കോടതി ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. 2014 സപ്തംബര്‍ ഒന്നിനാണ് വാനില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ഒരുസംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്