ആപ്പ്ജില്ല

ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന; കൊവിഡ്-19 പരിശോധന മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്തികൾക്ക് കണ്ടൈന്‍മെന്റ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധന. വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും ടെസ്റ്റ്

Samayam Malayalam 2 Dec 2020, 5:15 pm
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്-19 പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇറക്കിയ കൊവിഡ് പരിശോധനാ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേര്‍ത്ത് പുതുക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam rt-pcr test
പ്രതീകാത്മക ചിത്രം. PHOTO: TOI


സമീപകാലത്തെ കൊവിഡ് വ്യാപനത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മതിയായ പ്രതിരോധത്തിനും നിയന്ത്രണത്തിനുമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. പുതുക്കിയ നിർദേശ പ്രകാരം ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരുന്ന ദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളായ 60 വയസിന് മുകളില്‍ പ്രായമായവര്‍, ഗര്‍ഭിണികളും അടുത്തിടെ പ്രസവിച്ച അമ്മമാരും, കടുത്ത പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് കണ്ടൈന്‍മെന്റ് കാലത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതാണ്.

Also Read : കര്‍ഷകര്‍ക്ക് ഗുണം നല്‍കുന്നതാണ് പുതിയ നിയമം; സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് മേജര്‍ രവി

ക്ലസ്റ്ററുകളില്‍ പെട്ടന്ന് രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ക്ക് എത്രയും വേഗം ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വേണമെന്നും നിർദേശമുണ്ട്. വൃദ്ധ സദനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമുള്ള എല്ലാ വയോജനങ്ങള്‍ക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മൂന്നു മാസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

Also Read : രണ്ട് ഭാര്യമാരെയും ഒരുമിച്ച് ഗർഭിണികളാക്കണം; യുവാവിന്റെ ആഗ്രഹത്തിന് പിന്നിൽ?

സ്ഥാപനങ്ങളില്‍ കഴിയുന്ന രോഗലക്ഷണമുള്ള എല്ലാ വയോജനങ്ങള്‍ക്കും എത്രയും വേഗം ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതുമാണെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗ നിർദേശം വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്