ആപ്പ്ജില്ല

വീണ്ടും നേട്ടവുമായി കെകെ ശൈലജ; ലോകത്തിലെ ശക്തരായ 12 വനിതകളുടെ പട്ടികയിൽ ആരോഗ്യ മന്ത്രിയും

അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്, ജർമൻ ചാൻസലർ ഏഞ്ചല മെര്‍ക്കല്‍ തുടങ്ങിയവർക്കൊപ്പമാണ് ആരോഗ്യ മന്ത്രി കെകെ ശൈലജയും പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്

Samayam Malayalam 9 Dec 2020, 1:57 pm
തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്‍റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയും. അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ്, ജർമൻ ചാൻസലർ ഏഞ്ചല മെര്‍ക്കല്‍, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ എന്നിവർക്കൊപ്പമാണ് കെകെ ശൈലജയും പട്ടികയിലിടം പിടിച്ചത്.
Samayam Malayalam KK shailaja
കെകെ ശൈലജ PHOTO: TOI


എല്ലാവർഷവും ഡിസംബറിൽ ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്. കഠിനമായ ഈ വർഷത്തിൽ രാഷ്ട്രീയം, എഴുത്ത്, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ കരുത്തരായ വനിതകൾ ഉയർന്ന് വന്നിട്ടുണ്ട്. അത്തരത്തിൽ ഈ വർഷം കീർത്തി നേടിയ വനിതകളെ ആഘോഷിക്കുകയാണെന്ന് പറഞ്ഞാണ് സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.

Also Read : സ്വപ്‌നയെ ജയിലിനുള്ളില്‍ വച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി: പികെ കൃഷ്ണദാസ്

ബയോൻടെക് ചീഫ് മെഡിക്കൽ ഓഫീസർ ഒസ്ലെം ടുറെസി, ബെലറേഷ്യൻ രാഷ്ട്രീയ നേതാവ് സ്വെറ്റ്ലെന ടിഖനോവ്‌സ്കയ, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, അന്തരിച്ച അമേരിക്കൻ സുപ്രീം കോടതി ജഡ്ജി റുത് ബാഡർ ഗിൻസ്ബെർഗ്, അമേരിക്കൻ രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

Also Read : പനിനീരുകൊണ്ടല്ല, ചോരയും വിയര്‍പ്പും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങളുണ്ടാകുന്നത്: നവജ്യോത്‌ സിങ് സിദ്ദു

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ കേരളത്തിന്‍റെ ആരോഗ്യ രംഗം ശ്രദ്ധ നേടിയതിനു സമാനമായി കെകെ ശൈലജയെയും ലോകം ശ്രദ്ധയോടെ ശ്രവിച്ചിരുന്നു. ഫിനാൻഷ്യൽ ടൈംസിന്‍റേതിന് സമാനമായി നിരവധി നേട്ടങ്ങളും ഈ വർഷം മന്ത്രിയെ തേടിയെത്തി. വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും യുഎൻ പൊതു സേവന ദിനത്തിൽ പാനലിസ്റ്റാവാൻ ഉള്ള ക്ഷണം ഉൾപ്പെടെയായിരുന്നു ഇത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്