ആപ്പ്ജില്ല

മുത്തൂറ്റ് ചര്‍ച്ച: മാനേജ്‍മെന്‍റ് സഹകരിക്കണമെന്ന് ഹൈക്കോടതി; നിയമാനുസൃതം സമരം തുടരാം

സര്‍ക്കാര്‍ വിളിക്കുന്ന ചര്‍ച്ചയില്‍ മുത്തൂറ്റ് മാനേജ്‍മെന്‍റ് സഹകരിക്കണം. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി

Samayam Malayalam 19 Sept 2019, 1:10 pm
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ സഹകരിക്കണമെന്ന് മുത്തൂറ്റ് മാനേജ്‍മെന്‍റിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ വിളിച്ച ചര്‍ച്ചയില്‍ തൊഴിലാളി നേതാക്കളുമായി സഹകരിക്കാന്‍ മുത്തൂറ്റ് മാനേജ്‍മെന്‍റ് ഇതുവരെ തയ്യാറായിട്ടില്ല.
Samayam Malayalam MUTHOOT.


സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതം അത് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മുത്തൂറ്റ് ജീവനക്കാരുടെ സമരം സംബന്ധിച്ച് തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും ധാരണയായിരുന്നില്ല. മുത്തൂറ്റ് മാനേജ്‍മെന്‍റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്നാണ് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്‍ണന്‍ പറഞ്ഞത്. പ്രശ്‍നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുമെന്നും മന്ത്രി പറഞ്ഞു.

31 ദിവസമായി തുടരുന്ന മുത്തൂറ്റ് സമരം സംബന്ധിച്ച മൂന്നാമത്തെ ചര്‍ച്ചയാണ് ഇന്നലെ നടന്നത്. മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി.ജോണ്‍ ചര്‍ച്ചയ്‍ക്കെത്തിയെങ്കിലും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം മടങ്ങിപ്പോയി. തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് മുത്തൂറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരം നടത്തുന്നത്. സി.ഐ.ടി.യു.വിന്‍റെ പിന്തുണയോടെയാണ് സമരം നടക്കുന്നത്.

ധനകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റ്റേ ചെയ്‍തിട്ടുണ്ട്. എന്നാല്‍ താത്കാലിക വര്‍ധനയെന്ന ആവശ്യം മാനേജ്‍മെന്‍റ് അംഗീകരിച്ചില്ല. തൊഴിലാളിക്ഷേമത്തിന് വേണ്ടി മുന്നോട്ടുവെന്ന നിര്‍ദേശം അംഗീകരിക്കാന്‍ മുത്തൂറ്റ് മാനേജ്‍മെന്‍റ് തയ്യാറായില്ലെന്ന് മന്ത്രി ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്