ആപ്പ്ജില്ല

Kerala High Court: ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും പിഴയും

വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

Samayam Malayalam 4 Dec 2018, 2:44 pm
കൊച്ചി: ശബരിമലയിലെ പോലീസ് നടപടികള്‍ സംബന്ധിച്ച് ഹര്‍ജി നല്‍കിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വില കുറഞ്ഞ പ്രശസ്തിയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്ന് വിമര്‍ശിച്ച കോടതി ശോഭാ സുരേന്ദ്രന്‍റെ കൈയ്യിൽ നിന്ന് 25000 രൂപ പിഴ ഈടാക്കിയ ശേഷം ഹര്‍ജി തള്ളി.
Samayam Malayalam sobha surendran


വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ മാപ്പ് പറഞ്ഞു. നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും കോടതി പറഞ്ഞു.

ശബരിമല പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ പോലീസ് അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും പോലീസ് അപമാനിച്ചെന്നും നിരപരാധികളായ അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ ഹര്‍ജിയിൽ ആരോപിച്ചിരുന്നു.

5000 അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തെന്നും ഇവര്‍ക്കെതിരെ ആയിരക്കണക്കിന് കള്ളക്കേസ് എടുത്തെന്നും ശോഭ സുരേന്ദ്രൻ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്