ആപ്പ്ജില്ല

സ്വാശ്രയ മെഡിക്കൽ ഫീസ് ഉയർത്താൻ ഹൈക്കോടതി നിർദേശം

പുതിയ ഉത്തരവ് വന്നതിനാൽ എംബിബിഎസ്‌ ഫീസ് ഉയർന്നേക്കും. മെഡിക്കൽ കോളജുകളിലെ ഫീസ് ഉയർത്തണമെന്നും മാനേജ്മെന്റ് ഹൈക്കോടതിക്ക് ഹർജി നൽകിയിരുന്നു. ഉത്തരവ് അനുസരിച്ച് 2018 - 19ൽ കുറഞ്ഞ ഫീസ് നൽകി പ്രവേശനം നേടിയ വിദ്യാർഥികൾ കൂടുതൽ ഫീസ് നൽകേണ്ടി വരും.

Samayam Malayalam 28 Feb 2019, 7:36 pm
കൊച്ചി: മെഡിക്കൽ കോളജ് മാനേജ്‌മെന്റ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുത്തതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി അംഗീകരിച്ചു. നേരത്തെ പ്രഖ്യാപിച്ച ഫീസ് ഘടന പുതുക്കാനും ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷന് ഹൈക്കോടതി നിർദേശം നൽകി. ഹൈക്കോടതിയുടെ നടപടി വിദ്യാർഥികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
Samayam Malayalam kerala high court

പുതിയ ഉത്തരവ് വന്നതിനാൽ എംബിബിഎസ്‌ ഫീസ് ഉയർന്നേക്കും. മെഡിക്കൽ കോളജുകളിലെ ഫീസ് ഉയർത്തണമെന്നും മാനേജ്മെന്റ് ഹൈക്കോടതിക്ക് ഹർജി നൽകിയിരുന്നു. ഉത്തരവ് അനുസരിച്ച് 2018 - 19ൽ കുറഞ്ഞ ഫീസ് നൽകി പ്രവേശനം നേടിയ വിദ്യാർഥികൾ കൂടുതൽ ഫീസ് നൽകേണ്ടി വരും.

ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ നിർദേശിച്ച ഫീസ് 4.85 മുതൽ 5.65 ലക്ഷം വരെയായിരിന്നു. എന്നാൽ, ഇത് അപര്യാപ്തമാണെന്നും 11 മുതൽ 15 വരെ ലക്ഷമായി ഫീസ് ഉയർത്തണമെന്നുമായിരുന്നു മാനേജ്‌മെന്റുകളുടെ ആവശ്യം. ഹൈക്കോടതിയുടെ നിർദേശം സർക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്