ആപ്പ്ജില്ല

വ്യവസായിയുടെ ആത്മഹത്യ: സർക്കാർ വിശദീകരണം തേടി കേരള ഹൈക്കോടതി

സാജന്റെ മരണത്തിൽ സർക്കാർ അന്വേഷണം നടത്തണം. അപേക്ഷകളിൽ തീർപ്പുണ്ടാക്കാനായി ഓടി നടക്കുന്ന പലരുടെയും അനുഭവം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെട്ടിട അനുമതിയുടെ മുഴുവൻ രേഖകളും ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Samayam Malayalam 21 Jun 2019, 12:34 pm
കൊച്ചി: ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്ത സംഭവം ഏറെ ആശങ്കയുളവാക്കുന്നതെന്ന് കേരള ഹൈക്കോടതി. അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാതെ മൗനം പാലിക്കുന്നത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രവാസിയായ സാജന്റെ മരണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
Samayam Malayalam kerala high court


സാജന്റെ മരണത്തിൽ സർക്കാർ അന്വേഷണം നടത്തണം. അപേക്ഷകളിൽ തീർപ്പുണ്ടാക്കാനായി ഓടി നടക്കുന്ന പലരുടെയും അനുഭവം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കെട്ടിട അനുമതിയുടെ മുഴുവൻ രേഖകളും ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അടുത്ത മാസം 15 നകം വിഷയത്തിൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. അപേക്ഷയിൽ തീർപ്പുണ്ടാകാത്തതിനെ തുടർന്ന് ഒരാൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത് നിരാശാജനകമാണെന്നും കോടതി വിലയിരുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്