ആപ്പ്ജില്ല

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

സംരക്ഷണം വേണമെങ്കിൽ സാക്ഷികൾ നേരിട്ട് ആവശ്യപ്പെടണമെന്ന് ഹൈക്കോടതി

Samayam Malayalam 29 Oct 2018, 5:13 pm
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യം നേടി പുറത്ത് വന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്‍റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. മുൻ ജലന്ധർ ബിഷപ്പിന് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ഹൈക്കോടതി തള്ളി.
Samayam Malayalam bishop franco mulakkal


Read More: ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആദ്യം മൊഴി നൽകിയ ഫാദർ. കുര്യാക്കോസ് കാറ്റുതര ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെ തുടർന്നാണ് മറ്റ് സാക്ഷികൾക്ക് സംരക്ഷണത്തെ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, സാക്ഷികൾ തന്നെ നേരിട്ട് ഹൈക്കോടതിയിൽ ഈ ആവശ്യം ചൂണ്ടി കാണിച്ച് ഹർജി സമർപ്പിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Read More: ബിഷപ്പിനെതിരായ അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

സുരക്ഷ ആവശ്യമെങ്കിൽ സാക്ഷികൾ തന്നെ ആവശ്യപ്പെടണം. കോടതിയെ സമീപിക്കേണ്ടത് മൂന്നാമതൊരാൾ അല്ലെന്നും കോടതി എടുത്തു പറഞ്ഞു.

Read More: കന്യാസ്ത്രീ പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതായി പോലീസ്

ഒക്ടോബർ 22 നാണ് ഫാദർ കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 60 കാരനായ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം അടച്ചിട്ട മുറിക്കുള്ളിലാണ് കണ്ടെത്തിയത്. മരണകാരണം ഹൃദയാഘാതമാണെന്ന് പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചിരുന്നു.

Read More: ഫ്രാങ്കോയ്ക്കെതിരെ മൊഴി നല്‍കിയ വൈദികൻ മരിച്ച നിലയിൽ

കേരളത്തിൽ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടം ചെയ്യണമെന്നുള്ള ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചില്ല. വൈദികന്റെ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പരാതി നൽകിയിട്ടുണ്ട്.

Read More: പരിശുദ്ധന്മാരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്ന് പി സി ജോര്‍ജ്

കന്യാസ്ത്രീയുടെ പീഡനപരാതി വിവാദമായതിനെത്തുടര്‍ന്ന് വൈദികൻ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ മെയ് മാസത്തിൽ രൂപതയ്ക്കും സഭയ്ക്കും എതിരായി പ്രവര്‍ത്തിച്ചെന്നു കാണിച്ച് ഇദ്ദേഹത്തെ ജലന്ധര്‍ കന്‍റോൺമെന്‍റിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്