ആപ്പ്ജില്ല

പി.സി ജോർജിന്‍റെ കേരള ജനപക്ഷം എൻഡിഎയില്‍ ചേര്‍ന്നു

എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ 75000 വോട്ടുകൾക്ക് വിജയിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ എൻഡിഎ ജയിക്കുമെന്ന് പി.സി ജോർജ് പറഞ്ഞു.

Samayam Malayalam 10 Apr 2019, 6:25 pm
പത്തനംതിട്ട: പി സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപക്ഷം പാർട്ടി എല്‍ഡിഎയില്‍ ചേർന്നു. ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയോടൊപ്പം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വെച്ചാണ് പി.സി ജോർജ് എൻഡിഎക്കൊപ്പം ചേർന്നത്.
Samayam Malayalam p c george


എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ 75000 വോട്ടുകൾക്ക് വിജയിക്കുമെന്നും പി.സി ജോർജ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ എൻഡിഎ ജയിക്കുമെന്ന് പി.സി ജോർജ് പറഞ്ഞു. സ്ത്രീകൾ ശബരിമലയിൽ കയറരുതെന്ന ബിജെപി നിലപാടിനെ പി സി ജോർജ് പിന്തുണച്ചിരുന്നു. കെ.സുരേന്ദ്രന് പിൻതുണ അറിയിച്ച പി.സി ജോർജ് ബിജെപി എംഎൽഎ ഓ.രാജഗോപാലിനൊപ്പം കറുപ്പണിഞ്ഞ് നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു.

നേരത്തേ എന്‍ഡിഎ പ്രവേശനത്തിന് ഒരുങ്ങിയപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം വലിയ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളടക്കം ചിലര്‍ ഇതിന് ഇതിന് പിന്നാലെ പാര്‍ട്ടി വിടാനൊരുങ്ങി. ഈ സാഹചര്യത്തിലാണ് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനം വിളിച്ച് തങ്ങള്‍ ഒരു മുന്നണിയിലേക്കും പോകുന്നില്ലെന്ന് വ്യക്തമാക്കിയത്. ഇപ്പോള്‍ ഏതെങ്കിലും മുന്നണിയിലേക്ക് പോകേണ്ട സാഹചര്യം പാര്‍ട്ടിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ എതിര്‍ന്ന നേതാക്കള്‍ ഇതിനകം പാര്‍ട്ടി വിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പിസി എന്‍ഡിഎയുടെ ഭാഗമാകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്