കോഴിക്കോട്: ഏപ്രിൽ രണ്ടിന് സംസ്ഥാന വ്യാപകമായി പൊതുപണിമുടക്കിന് ആഹ്വാനം. സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര വിജ്ഞാപനത്തിന് എതിരെ തൊഴിലാളി യൂനിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംയുക്ത ട്രേഡ് യൂണിയന്റെതാണ് പ്രഖ്യാപനം. കോഴിക്കോട് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയന് ആണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിൽ സമ്പ്രദായം അവസാനിക്കുന്നതോടെ മുഴുവൻ തസ്തികകളും താൽക്കാലികമാവുകയും തൊഴിലാളികൾക്ക് സംഘടിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്യും. അടിമസമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എല്ലാ തൊഴിലാളികളും രംഗത്തുവരണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.