ആപ്പ്ജില്ല

അരവണയിൽ ചത്ത പല്ലിയെന്ന ആരോപണം; ക്രമസമാധാന വിഭാഗം എഡിജിപി അന്വേഷിക്കും

തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ ശശിയാണ് ശബരിമലയിൽ നിന്ന് വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ കണ്ടുവെന്ന് ആരോപിച്ചത്. സംഭവം ക്രമസമാധാനവിഭാഗം എഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ് അന്വേഷിക്കും

Samayam Malayalam 25 Nov 2019, 5:10 pm
Samayam Malayalam Aravana

തിരുവനന്തപുരം: ശബരിമലയിലെ പ്രസാദമായ അരവണയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം ക്രമസമാധാന വിഭാഗം എഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ് അന്വേഷിക്കും. സംഭവത്തിൽ അന്വേഷണം പൂര്‍ത്തിയാക്കി, ഉടൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു.

Also Read: ഡിസംബർ 26 ന് ശബരിമല നട നാല് മണിക്കൂർ അടച്ചിടും

തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ശശി ആണ് ശബരിമലയിൽ നിന്ന് വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ കണ്ടുവെന്ന ആരോപണം ഉന്നയിച്ചത്. ഒരു ബോക്സ് അരവണയാണ് ഇദ്ദേഹം ശബരിമലയിൽ നിന്ന് വാങ്ങിയത്. വീട്ടിലെത്തി ഒരു അരവണ പൊട്ടിച്ച ശേഷമാണ് ചത്ത പല്ലിയെ കണ്ടതെന്നുമാണ് ആരോപണം. പല്ലിയുടെ അറ്റുപോയ വാലും അരവണയിൽ കണ്ടെത്തിയെന്നും അദ്ദേഹം ആരോപിച്ചു.

Also Read: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം കര്‍ശനമാക്കി ഹൈക്കോടതി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്