ആപ്പ്ജില്ല

2,500 വാ‍ര്‍ഡുകളിൽ ബിജെപിക്ക് സ്ഥാനാ‍ര്‍ത്ഥികളില്ല; ദേശീയ പാർട്ടിയുടെ ജില്ലകളിലെ അവസ്ഥ ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളം പിടിച്ചടക്കുമെന്ന് ബിജെപി വാദിക്കുമ്പോഴാണ് 2,500ൽ അധികം സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ പോലും ബിജെപിക്ക് കഴിയാതെ പോയിരിക്കുന്നത്.

Samayam Malayalam 28 Nov 2020, 10:57 pm
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരം ബിജെപിയും എൽഡിഎഫും തമ്മിലാണെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിൽ ബിജെപി നിർണ്ണായക ശക്തിയായിമാറുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 2500-ൽ അധികം സീറ്റുകളിൽ മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ല.
Samayam Malayalam BJP
പ്രതീകാത്മക ചിത്രം |TOI


കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകളിലാണ് സ്ഥാനാർത്ഥികൾക്ക് ഏറ്റവും ക്ഷാമം അനുഭവിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 21,865 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും ബിഡിജെഎസും അടങ്ങുന്ന സഖ്യം 19,000-ത്തോളം സീറ്റുകളിലാണ് മത്സരിക്കുന്നത്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് 5,000 സീറ്റുകളിൽ അധികമായി മത്സരിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ വാദം.

മലപ്പുറം ജില്ലയിലാണ് ബിജെപി സ്ഥാനാർത്ഥികൾ ഏറ്റവും കുറവ്. ബിഡിജെഎസ് ഉൾപ്പെടെ എൻഡിഎക്ക് 1,584 സ്ഥാനാർത്ഥികളാണ് ഉള്ളത്. ജില്ലയിലെ ആയിരത്തിൽ അധികം വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല, ന്യൂസ്-18 റിപ്പോർട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്