ആപ്പ്ജില്ല

സംസ്ഥാനത്തെ പ്രശ്‌നബാധിത ബൂത്തുകൾ എത്ര, ഏതെല്ലാം? കൂടുതൽ ഏത് ജില്ലയിൽ

തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് സംസ്ഥാനത്തെ പ്രശ്‌നബാധിത ബൂത്തുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകളുള്ളത്

Samayam Malayalam 3 Dec 2020, 7:02 pm
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്തെ പ്രശ്‌നബാധിത ബൂത്തുകളുടെ വിവരങ്ങൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: THE ECONOMIC TIMES
പ്രതീകാത്മക ചിത്രം. Photo: THE ECONOMIC TIMES


Also Read: സംസ്ഥാനത്ത് 5376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 5590 രോഗമുക്തി

സംസ്ഥാനത്താകെ 1850 പ്രശ്‌നബാധിത ബൂത്തുകൾ ഉണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകളുള്ളത്(785). ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് (5). ഈ ബൂത്തുകളിൽ വെബ്‌കാസ്‌റ്റിങ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വി ഭാസ്‌കരൻ നിർദേശം നൽകി.

വെബ്‌ കാസ്‌റ്റിങ് ഇല്ലാത്ത ബൂത്തുകളിൽ വീഡിയോഗ്രഫി ഏർപ്പെടുത്തും. സംസ്ഥാന പോലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

Also Read: അസാധാരണ ചുഴലിക്കാറ്റ്; 'ബുറേവി'യുടെ സഞ്ചാരപാതയില്‍ മാറ്റം, ഓഖിയുടെ നാളുകളില്‍ നിവാര്‍

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ 1722 പ്രശ്‌നബാധിത ബൂത്തുകൾ ഉണ്ടെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം സിറ്റി 264, തിരുവനന്തപുരം റൂറൽ 253, കൊല്ലം 249, ∙ കൊല്ലം റൂറൽ 216, പത്തനംതിട്ട 194, ആലപ്പുഴ 349, ഇടുക്കി 197 എന്നിങ്ങനെയാണ് പ്രശ്‌നബാധിത ബൂത്തുകൾ.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഡിസംബർ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. പത്തിന് രണ്ടാംഘട്ടവും 14ന് മൂന്നാംഘട്ട തെരഞ്ഞെടുപ്പും നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്