ആപ്പ്ജില്ല

സിറ്റിങ് സീറ്റ് കൈവിട്ടു; പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് യുഡിഎഫിന്, സിപിഎമ്മിന് വന്‍ തിരിച്ചടി

വാര്‍ഡ് നിലനിര്‍ത്താനുള്ള എല്‍ഡിഎഫിന്റെ ശ്രമങ്ങള്‍ക്കാണ് തിരിച്ചടി ഏറ്റിരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

Samayam Malayalam 16 Dec 2020, 10:51 am
കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലപാതകം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയ യുഡിഎഫിന് ഗുണം ചെയ്തു. എല്‍ഡിഎഫ് ഭരണത്തിലുള്ള വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. പെരിയ ഇരട്ടക്കൊലപാതാകം നടന്ന കല്യോട്ട് വാര്‍ഡിലാണ് എല്‍ഡിഎഫിന്റെ ദയനീയ പരാജയം. യുഡിഎഫ് സ്ഥാനാര്‍ഥി സി എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്.
Samayam Malayalam Periya
പെരിയ ഇരട്ടക്കൊലപാതകത്തില്‍ മരിച്ച കൃപേഷും ശരത്ലാലും (Photo: Facebook)


Also Read: ഗ്രാമപഞ്ചായത്തില്‍ ആദ്യം 350 കടന്ന് എല്‍ഡിഎഫ്; ജോസ് കെ മാണിയുടെ തട്ടകങ്ങളില്‍ വന്‍ മുന്നേറ്റം

ഇരട്ടക്കൊലപാതകം നടന്ന് കല്യോട് എല്‍ഡിഎഫിന് തിരിച്ചടി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

വാര്‍ഡ് നിലനിര്‍ത്താനുള്ള എല്‍ഡിഎഫിന്റെ ശ്രമങ്ങള്‍ക്കാണ് തിരിച്ചടി ഏറ്റിരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.

Also Read: തദ്ദേശ തെരഞ്ഞെടുപ്പ് 2020: പ്രതീക്ഷയോടെ മുന്നണികള്‍, വോട്ടെണ്ണൽ ആരംഭിച്ചു

പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം പ്രവര്‍ത്തകരാണ് പ്രധാന പ്രതികള്‍. ഈ കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വരെ പോയെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം കല്യോട്ട് എത്തിയ സിബിഐ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം പുനഃരാവിഷ്‌കരിച്ചിരുന്നു. എസ് പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്