ആപ്പ്ജില്ല

ഈ 7 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്‌ച

സംസ്ഥാനത്തെ ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ജനുവരി 21 വ്യാഴാഴ്‌ച നടക്കുക. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് തെരഞ്ഞെടുപ്പ് നടക്കുക

Samayam Malayalam 20 Jan 2021, 7:46 pm

ഹൈലൈറ്റ്:

  • ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്‌ച.
  • ജനുവരി 22 രാവിലെ എട്ടിന് വോട്ടെണ്ണൽ നടക്കും.
  • രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് തെരഞ്ഞെടുപ്പ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: PTI
പ്രതീകാത്മക ചിത്രം. Photo: PTI
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21 വ്യാഴാഴ്‌ച നടക്കും. ജനുവരി 22 രാവിലെ എട്ടിന് വോട്ടെണ്ണൽ നടക്കും.
രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. കൊല്ലം പന്മന ഗ്രാമ പഞ്ചായത്തിലെ പറമ്പിമുക്ക് (05), ചോല (13), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി എച്ച് സി വാർഡ് (07), എറണാകുളം കളമശേരി മുനിസിപ്പാലിറ്റിയിലെ മുൻസിപ്പൽ വാർഡ് (37), തൃശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് (47), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർപൊയ്യിൽ (11), കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07) എന്നിവടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

ജനുവരി നാലിനായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം. നാമനിര്‍ദ്ദേശ പ്രതികയുടെ സൂക്ഷ്മ പരിശോധന ജനുവരി അഞ്ചിന് നടന്നു. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴിനായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്