ആപ്പ്ജില്ല

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ; പുതുക്കിയ മാര്‍ഗരേഖ പുറത്ത്, കമ്മീഷൻ സർക്കാരിന് കത്ത് നൽകി

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ജില്ല കളക്‌ടർക്കും കമ്മീഷൻ കത്തയച്ചു. തീയതികൾ പിന്നീട് അറിയിക്കും

Samayam Malayalam 30 Oct 2020, 7:26 am
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. തെരഞ്ഞെടുപ്പ് നടക്കേണ്ട തീയതി കത്തിൽ വ്യക്തമാക്കിയിട്ടില്ല. തീയതികൾ പിന്നീട് അറിയിക്കുമെന്ന് കത്തിൽ പറയുന്നുണ്ട്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: PTI
പ്രതീകാത്മക ചിത്രം. Photo: PTI


Also Read: കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ജില്ല കളക്‌ടർക്കും കമ്മീഷൻ കത്തയച്ചു. തെരഞ്ഞെടുപ്പ് നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 31നകം പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷൻ നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം ഏ‍ർപ്പെടുത്തുമെന്നും വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പുതുക്കിയ മാർഗരേഖ കമ്മീഷൻ പുറത്തിറക്കി. പ്രചാരണത്തിനായി ബോർഡുകൾ, ബനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയ സ്ഥാപിക്കുന്നതിൽ കർശന നിർദേശങ്ങളുണ്ട്.

പ്ലാസ്‌റ്റിക്, പിവിസി തുടങ്ങിയ വസ്‌തുക്കൾ പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല. കോട്ടൺ തുണി, പേപ്പർ, പോളി എത്തലിൽ എന്നിവ ഉപയോഗിക്കാം. യാത്രക്കാർക്ക് മാർഗതടസം ഉണ്ടാകുന്ന തരത്തിൽ നടപ്പാതകളിലോ റോഡിൻ്റെ വളവുകളിലോ പരസ്യങ്ങൾ സ്ഥാപിക്കരുത്. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ഇവ നീക്കണം.

Also read: അഴിമതി 'മനസാക്ഷിയുടെ കോടതിയിൽ' സൂക്ഷിക്കാൻ ഇത് യുഡിഎഫ് സർക്കാരല്ല; തുറന്നടിച്ച് മുഖ്യമന്ത്രി

പരസ്യം എഴുതുന്നതിനോ വരയ്‌ക്കുന്നതിനോ ചുമതലപ്പെടുന്ന വ്യക്തിയുടെ പേരും സ്ഥാനപ്പേരും പരസ്യത്തിനൊപ്പം ചേർക്കണം. വ്യക്തികളെ അധിക്ഷേപിക്കുന്നതും മതവികാരം വൃണപ്പെടുത്തുന്നതുമായ പരസ്യങ്ങൾ പതിപ്പിക്കാൻ പാടില്ല. കൊലപാതക ദൃശ്യങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങൾ പരസ്യങ്ങളിലോ ചുവരെഴുത്തുകളിലോ ഉൾപ്പെടുത്തരുതെന്നും കമ്മീഷൻ്റെ നിർദേശത്തിലുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്