ആപ്പ്ജില്ല

ഒന്നാം സമ്മാനമെങ്കിൽ 80 ലക്ഷം, മറ്റനേകം സമ്മാനങ്ങളും; കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. കഴിഞ്ഞയാഴ്ചത്തെ ഭാഗ്യവാൻ കോഴിക്കോടെ വടകരയിലായിരുന്നു

Edited byലിജിൻ കടുക്കാരം | Samayam Malayalam 1 Feb 2024, 8:30 am

ഹൈലൈറ്റ്:

  • കാരുണ്യ പ്ലസ് KN 507 ലോട്ടറി ഫലം ഇന്നറിയാം
  • 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
  • ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് നറുക്കെടുപ്പ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam lottery new
കേരള ലോട്ടറി
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ കാരുണ്യ പ്ലസ് KN 507 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ ആരാണ് ലക്ഷാധിപതിയാകുന്നതെന്ന് വൈകീട്ട് മൂന്ന് മണിക്ക് അറിയാം. 80 ലക്ഷം രൂപയാണ് ഭാഗ്യക്കുറി വകുപ്പ് ഇന്ന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ഭാഗ്യവാന് ലഭിക്കും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേർക്കാണ് ലഭ്യമാവുക.
കഴിഞ്ഞയാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസിന്‍റെ (KN 4506) ഒന്നാം സമ്മാനം പത്തനംതിട്ടയിൽ വിറ്റ PL 633955 നമ്പർ ലോട്ടറിയ്ക്കാണ് ലഭിച്ചത്. വിമൽ ദേവ് എന്ന ഏജന്‍റ് വഴിയായിരുന്നു വിൽപ്പന. രണ്ടാം സമ്മാനമായ 10 ലക്ഷത്തിന്‍റെ ഭാഗ്യം പട്ടാമ്പിയിൽ വിറ്റ PK 655552 ലോട്ടറിയ്ക്ക് ലഭിച്ചു. മൂന്നാം സമ്മാനം ഒരുലക്ഷം PA 503048 (KOTTAYAM), PB 712555 (ALAPPUZHA), PC 578340 (THIRUVANANTHAPURAM), PD 848812 (ERNAKULAM), PE 610295 (PALAKKAD), PF 684055 (ALAPPUZHA), PG 108640 (VAIKKOM), PH 368143 (PALAKKAD), PJ 918326 (KASARAGOD), PK 840778 (KANNUR), PL 349147 (ADIMALY), PM 798940 (KANNUR) എന്നീ ടിക്കറ്റുകൾക്കായിരുന്നു.

ഉണ്ടാകുമോ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ? രണ്ടാം മോദി സർക്കാരിന്‍റെ അവസാന ബജറ്റ് അവതരണം ഇന്ന്

സമാശ്വാസ സമ്മാനമായി 8,000 രൂപയാണ് ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. ഇതിനു പുറമെ, 5000, 1000, 500, 100 തുടങ്ങിയ സമ്മാനങ്ങളും കാരുണ്യ പ്ലസിലൂടെ സ്വന്തമാക്കാം. 40 രൂപയാണ് ലോട്ടറി ടിക്കറ്റ് വില.

ലോട്ടറി വകുപ്പ് ഒഫിഷ്യൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നറുക്കെടുപ്പ് തത്സമയം കാണാൻ കഴിയും. വെബ്സൈറ്റുകളിലൂടെ https://www.keralalotteryresult.net ഫലം പരിശോധിക്കുകയും ചെയ്യാം. സമയം മലയാളം വെബ്സൈറ്റിലും ലോട്ടറി ഫലം പ്രസിദ്ധീകരിക്കും.

വണ്ടികൾ കയറിയിറങ്ങി ബുദ്ധിമുട്ടേണ്ട; എറണാകുളത്ത് നിന്ന് മൂകാംബികാ ക്ഷേത്ര സന്നിധിയിലേക്ക് സ്വിഫ്റ്റ് സൂപ്പർ ഡീലക്സ്

നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനത്തുക അയ്യായിരം രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക മാറ്റിയെടുക്കാം. എന്നാൽ അയ്യായിരം രൂപയിൽ കൂടുതൽ ലഭിച്ചിട്ടുണ്ടെങ്കിൽ ടിക്കറ്റ് തിരിച്ചറിയൽ രേഖ എന്നിവ ലോട്ടറി ഓഫീസുകളിലോ ബാങ്കിലോ ഏൽപ്പിക്കണം.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്