ആപ്പ്ജില്ല

Kerala Lottery Result: ഭാഗ്യം നിങ്ങളുടെ തൊട്ടരികെ; 70 ലക്ഷം സ്വന്തമാക്കാൻ മണിക്കൂറുകൾ മാത്രം

AKSHAYA AK 596 LOTTERY : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഞായറാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് അക്ഷയ. അക്ഷയ എകെ ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ ലോട്ടറിക്കടകളിൽ നിന്ന് തന്നെ തുക സ്വന്തമാക്കാം.

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 23 Apr 2023, 6:44 am

ഹൈലൈറ്റ്:

  • ഫലം ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ്‍സൈറ്റുകളിൽ
  • ഒന്നാം സമ്മാനം 70 ലക്ഷം രൂപ.
  • ടിക്കറ്റ് വില 40 രൂപയാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Lottery Akshya
ഫയൽ ചിത്രം
തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്‍റെ അക്ഷയ AK 596 (Akshaya AK 596 Lottery Result) ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. അക്ഷയ ഭാഗ്യക്കുറിയിലൂടെ ഒൻപത് സമ്മാനങ്ങളാണ് ഭാഗ്യശാലികളെ തേടിയെത്തുന്നത്. ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 70 ലക്ഷം രൂപയും രണ്ടാം സമ്മാനം ലഭിക്കുന്നയാൾക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും.
അക്ഷയ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com/ എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ലോട്ടറി വകുപ്പിന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെ തത്സമയം ഫലം അറിയാം.

Also Read : മാര്‍ബിള്‍ കടയില്‍ നിന്ന് ലക്ഷങ്ങൾ കവർന്ന് അഞ്ചംഗസംഘം മുങ്ങി; മണിക്കൂറുകള്‍ക്കകം പിടിയില്‍

ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ 30 ദിവസത്തിനുള്ളിൽ ഏൽപ്പിക്കണം.

Also Read : ഏറ്റവും അധികം ജനസംഖ്യയുള്ള ജില്ലയിൽ വന്ദേഭാരതിന് സ്റ്റോപ്പില്ല; മലപ്പുറത്തുകാരെന്താ കടലാസിന്‍റെ ആളുകളോ? കെടി ജലീൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്