ആപ്പ്ജില്ല

ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി തത്സമയം ചാനലിൽ കാണാം

ആദ്യം രണ്ട് ചാനലുകളിലാണ് സംപ്രേഷണം ചെയ്യുക

Samayam Malayalam 14 Nov 2018, 4:54 pm
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്നുമുതല്‍ (നവംബര്‍ 15) തത്സമയം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ നാലു മണി വരെ കൈരളി, കൗമുദി ടെലിവിഷന്‍ ചാനലുകളിലാണ് ആദ്യഘട്ടത്തില്‍ നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭിക്കുക.
Samayam Malayalam Lottery


അടുത്തഘട്ടത്തില്‍ ജയ്ഹിന്ദ്, ജീവന്‍ ചാനലുകളിലും നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭ്യമാകും. നറുക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരം വാന്റോസ് ജംഗ്ഷനിലെ ഗോര്‍ഖി ഭവനില്‍ നിന്നാണ് സംപ്രേഷണം. ഇതിന് ആവശ്യമായ സ്റ്റുഡിയോ, മറ്റ് സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുള്ളത് സി-ഡിറ്റാണ്.

ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി തത്സമയ സംപ്രേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും, ധനകാര്യ മന്ത്രിയും നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സി-ഡിറ്റിന്റെ സാങ്കേതിക പിന്തുണയോടെ വകുപ്പ് ഇക്കാര്യം പൂര്‍ത്തീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്