ആപ്പ്ജില്ല

മിക്സിക്കുള്ളിൽ 30 ലക്ഷത്തിന്‍റെ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ യാത്രികൻ പിടിയിൽ

മിക്സിയിൽ ഒളിപ്പിച്ച സ്വർണ്ണവുമായി താമരശ്ശേരി സ്വദേശി മുഹമ്മദ് റൗഫാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം.

Samayam Malayalam 17 Nov 2019, 4:41 pm
Samayam Malayalam Kozhikode seized 751 gm gold
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ സ്വർണ്ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മിക്സിക്കുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. 30 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ്‌ ഇയാൾ കടത്താൻ ശ്രമിച്ചത്.

റിയാദിൽ നിന്ന് വന്ന താമരശ്ശേരി സ്വദേശി മുഹമ്മദ് റൗഫാണ് കസ്റ്റംസ് പരിശോധനയ്ക്കിടെ കരിപ്പൂരിൽ പിടിയിലായത്. കരിപ്പൂരിൽ രണ്ട് ദിവസം മുന്നേ 92 ലക്ഷത്തിന്‍റെ സ്വർണ്ണവുമായി മൂന്ന് യാത്രക്കാർ പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് മിക്സിയിൽ കടത്താൻ ശ്രമിച്ച സ്വർണ്ണവും പിടികൂടുന്നത്.


മലപ്പുറം വണ്ടൂർ പള്ളിക്കുന്ന് സ്വദേശി പുല്ലത്ത് നിയാസ്, അഹമ്മദ് ഇർഷാദ്, കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷഫീക്ക് എന്നിവരിൽ നിന്നായിരുന്നു 92 ലക്ഷത്തിന്‍റെ സ്വർണം പിടികൂടിയത്.

ജിദ്ദയിൽ നിന്നെത്തിയ നിയാസിൽ നിന്ന് 48 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമായിരുന്നു പിടികൂടിയത്. എമർജൻസി വിളക്കിലൊളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. അബുദാബിയിൽ നിന്നെത്തിയ ഇർഷാദ് ലഗേജിനൊപ്പമായിരുന്നു സ്വർണ്ണം സൂക്ഷിച്ചത്.

888 ഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച മിശ്രിതമായിരുന്നു ഷഫീക്കിൽ നിന്ന് പിടികൂടിയത്. 22 ലക്ഷം രൂപയുടെ 665 ഗ്രാം സ്വർണം ഇതു വേർതിരിച്ചെടുത്തപ്പോൾ കിട്ടിയതായി അധികൃതർ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്