ആപ്പ്ജില്ല

ദേഹാസ്വാസ്ഥ്യം: മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയുള്ളത്

Samayam Malayalam 5 Aug 2021, 5:24 pm

ഹൈലൈറ്റ്:

  • മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
  • മന്ത്രി കാർഡിയോ ഐസിയുവിൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam മന്ത്രി വി എൻ വാസവൻ. Photo: Facebook
മന്ത്രി വി എൻ വാസവൻ. Photo: Facebook
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ മന്ത്രി ഇന്ന് സഭയിലുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
'പേര് ഈശോ എന്നാണെങ്കിൽ സിനിമ തിയേറ്റർ കാണില്ല; കേരളം മുഴുവൻ ഞാൻ ഇറങ്ങും': പി സി ജോർജ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മന്ത്രിയുള്ളത്. രക്തസമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. കാർഡിയോ ഐസിയുവിലാണ് മന്ത്രിയുള്ളത്.

ഹൈദരലി തങ്ങൾ നയാ പൈസ വെട്ടിച്ചിട്ടില്ല; ഇഡി നോട്ടീസ് നൽകേണ്ടത് കുഞ്ഞാലിക്കുട്ടിയ്ക്ക്: ജലീൽ
ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് മന്ത്രിയെ പരിശോധിക്കുന്നത്. അതേസമയം, ചികിത്സയുടെ ഭാഗമായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്