ആപ്പ്ജില്ല

പുതിയ മദ്യനയം: 38 ബാറുകള്‍ ഞായറാഴ്ച തുറക്കും

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷിച്ചവരിൽ 38 പേരുടെ അപേക്ഷ എക്‌സൈസ് വകുപ്പ് അംഗീകരിച്ചിട്ടുണ്ട്

TNN 30 Jun 2017, 11:09 pm
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം ഞായറാഴ്ച മുതല്‍ നിലവില്‍ വരും. ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷിച്ചവരിൽ 38 പേരുടെ അപേക്ഷ എക്‌സൈസ് വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. കാസര്‍കോട്,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളൊഴിച്ച് ബാക്കി 11 ജില്ലകളിലും ബാറുടമകള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.
Samayam Malayalam kerala new liquor policy
പുതിയ മദ്യനയം: 38 ബാറുകള്‍ ഞായറാഴ്ച തുറക്കും


കൂടുതല്‍ ബാര്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത് തിരുവനന്തപുരത്തും എറണാകുളത്തുമാണ്. സുപ്രീംകോടതി വിധിയും എക്‌സൈസ് നിയമങ്ങള്‍ക്കും പാലിക്കുന്നവരെയായിരിക്കും ലൈസന്‍സ് നല്‍കുന്നതിനായി പരിഗണിക്കുക. 28 ലക്ഷം രൂപയാണ് ലൈസന്‍സ് ഫീ.നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 2528 കള്ളുഷാപ്പുകളില്‍ 2112 എണ്ണത്തിനും സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍ 416 കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയില്ല.

Kerala govt's new liquor policy


Kerala to Reopen Bars Under New Liquor Policy

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്