ആപ്പ്ജില്ല

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; സമരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

സമരങ്ങളുടെ കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ വേണ്ടി വരും രാഷ്ട്രീയ പാര്‍ട്ടികളോട് ഇക്കാര്യം ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു

Samayam Malayalam 29 Sept 2020, 7:46 pm
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ്-19 രോഗ വ്യാപനം അതീവ രൂക്ഷമായ സാഹചര്യത്തിലാണ് ഉള്ളതെങ്കിലും വീണ്ടും ഒരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ട എന്നാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്.
Samayam Malayalam Covid-19 cases in Kerala
പ്രതീകാത്മക ചിത്രം


Also Read : ആശങ്ക ഉയരുന്നു; കേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കൊവിഡിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്ന് സര്‍വ്വകക്ഷിയോഗത്തിൽ എല്ലാ കക്ഷികളും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സമ്പര്‍ക്കത്തിലൂടെയാണ് സംസ്ഥാനത്ത് 96 ശതമാനം പേര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ സ്ഥിതി സങ്കീര്‍ണമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 13.94 ശതമാനമാണെന്നും റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യം മുന്നോട്ട് പോയാൽ വലിയ അപകടത്തിലേക്കാണ് ചെന്ന് പതിക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Also Read : ബാബറി മസ്ജിദ് തകര്‍ത്ത കേസ് വിധി നാളെ

പ്രാദേശിക തലത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. സമരങ്ങളുടെ കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ വേണ്ടി വരും രാഷ്ട്രീയ പാര്‍ട്ടികളോട് ഇക്കാര്യം ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റു പരിപാടികള്‍ ഇതിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി പാലിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകാഭിപ്രായത്തോടെ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Also Read : ശിവസേന - ബിജെപി കൂടിക്കാഴ്ച്ച 'രാഷ്ട്രീയം' തന്നെയെന്ന് ബിജെപി; മഹാരാഷ്ട്രയിൽ പുതിയ നീക്കം?

ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് നീങ്ങണമെന്ന് ഐഎംഎയുടെ പ്രസ്ഥാവന വ്യക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിനുള്ള സാഹചര്യം കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്