ആപ്പ്ജില്ല

കേരളാ പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കേരള പ്ലസ് വണ്‍ പരീക്ഷാ ഫലം വൈകുന്നേരം ഇന്ന് അഞ്ച് മണിക്ക് പ്രഖ്യാപിച്ചു

Samayam Malayalam 29 May 2018, 12:54 pm
തിരുവനന്തപുരം: കേരള പ്ലസ് വണ്‍ പരീക്ഷാ ഫലം വൈകുന്നേരം ഇന്ന് അഞ്ച് മണിക്ക് പ്രഖ്യാപിച്ചു. കേരളാ ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷന്‍റെ ഔദ്യോഗിക വൈബ്‌സൈറ്റുകളായ keralaresult.nic.in, dhsekerala.gov.in, എന്നിവയില്‍ ഫലം ലഭിക്കും.
Samayam Malayalam photo (6)


ഇവയ്ക്കുപുറമെ http://www.results.itschool.gov.in, http://www.cdit.org, http://www.examresults.kerala.gov.in, http://www.prd.kerala.in, http://www.results.nic.in and http://www.educatinkerala.gov.in. എന്നീ സൈറ്റുകളിലും ഫലമറിയാവുന്നതാണ്.

മെയ് 10 ന് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നു. വിജയ ശതമാനം 83.75. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയം, 86.75 ശതമാനം. ഏറ്റവും കുറവ് വിജയം നേടിയത് പത്തനംതിട്ട ജില്ലയിലാണ് (77.16 ശതമാനം).

2042 പരീക്ഷാ കേന്ദ്രങ്ങളിലായി സ്കൂൾ ഗോയിങ് റെഗുലർ വിഭാഗത്തിൽ നിന്നായി 3,69,021 പേരാണ് പരീക്ഷ എഴുതിയത്. 3,09,065 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 14,735 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയത്. (10,899 പെൺകുട്ടികളും 3,836 ആൺകുട്ടികൾ).

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്