ആപ്പ്ജില്ല

ജിഷ കൊലക്കേസ്: പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി സ്ഥിരീകരിച്ചു

പോലീസിന്‍റെ ഔദ്യോഗിക വിശദീകരണം വരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു

TNN 16 Jun 2016, 12:04 pm
ജിഷ കൊലക്കേസില്‍ പ്രതിയെ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. പോലീസിന്‍റെ ഔദ്യോഗിക വിശദീകരണം വരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. ജിഷ കൊലക്കേസ് പ്രതിയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഇന്നു തന്നെ അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam kerala police identifies prime suspect in jisha rape and murder case
ജിഷ കൊലക്കേസ്: പ്രതിയുടെ അറസ്റ്റ് മുഖ്യമന്ത്രി സ്ഥിരീകരിച്ചു


ജിഷയുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായെന്നാണ് വിവരങ്ങള്‍ അസാം സ്വദേശിയായ അമിയൂര്‍ ഇസ്ളാം എന്നയാളാണ് കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നത്. ജിഷയുടെ സുഹൃത്തുകൂടിയാണ് ഇയാള്‍. ഡി.എന്‍.എ പരിശോധനാഫലം കൂടി പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്