ആപ്പ്ജില്ല

'ബ്ലേഡു'കാരെ പിടിക്കാൻ കച്ചകെട്ടി പോലീസ്; കുടുങ്ങിയത് 26 പേര്‍

എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 360 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്

TNN 24 Dec 2017, 12:17 am
കൊച്ചി: ബ്ലേഡുകാരെ പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ പോലീസിനു മുന്നിൽ കുടുങ്ങിയത് 26 പേര്‍. കൊള്ളപ്പലിശക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് ഇന്നലെ പുലർച്ചെ മുതൽ റെയ്ഡ് തുടങ്ങിയത്. രാത്രി റെയ്ഡ് അവസാനിക്കുമ്പോൾ അറസ്റ്റിലായത് 26 പേര്‍, കൂടാതെ 42 കേസും രജിസ്റ്റര്‍ ചെയ്തു.
Samayam Malayalam kerala police raid against blade mafia 26 arrested
'ബ്ലേഡു'കാരെ പിടിക്കാൻ കച്ചകെട്ടി പോലീസ്; കുടുങ്ങിയത് 26 പേര്‍


എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 360 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ലക്ഷക്കണക്കിന് രൂപയും മുദ്രപത്രങ്ങളും രേഖകളുമാണ് ഓപ്പറേഷൻ ബ്ലേഡ് എന്ന പേരിൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. ഐജി പി.വിജയന്‍റെ മേൽനോട്ടത്തിൽ കൊച്ചി റേഞ്ചിലെ അഞ്ചു പോലീസ് ജില്ലകളിലായാണ് പരിശോധന നടന്നത്. കൊച്ചി സിറ്റിയിൽ 16 റെയ്ഡുകളോളം നടത്തിയതിൽ മൂന്നു കേസുകൾ റജിസ്റ്റർ ചെയ്തു. രണ്ടു മുദ്രപ്പത്രങ്ങളും ഒരു ചെക്ക് ലീഫും രണ്ടു ചെക്ക് ബുക്കുകളും 2,51,890 രൂപയുമാണ് പിടിച്ചെടുക്കാനായത്.

എറണാകുളം റൂറൽ ജില്ലയിൽ 58 പരിശോധനകളാണ് നടന്നത്. ഇവിടെ നിന്നും ആറു കേസുകൾ രജിസ്റ്റര്‍ ചെയ്തു. നാലു പേരെയാണ് ഇവിടെ നിന്ന് അറസ്റ്റുചെയ്തത്. മൂന്ന് എഴുതാത്ത ചെക്കുകളും 95,570 രൂപയും പിടിച്ചെടുക്കാനായി. ആലപ്പുഴയിൽ നടന്ന 97 പരിശോധനകളിൽ അഞ്ചു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ച് എഴുതാത്ത ചെക്കുകളും ഒരു മുദ്രപ്പത്രവും 14 ആധാരങ്ങളും 10,1000 രൂപയുമാണ് പിടിച്ചെടുക്കാനായി.

കോട്ടയത്ത് നടന്ന 106 പരിശോധനകളിൽ 22 കേസുകൾ റജിസ്റ്റർ ചെയ്യുകയും 16 പേർ അറസ്റ്റിലാവുകയും ചെയ്തു. 80 മുദ്രപ്പത്രങ്ങളും 23 പ്രോമിസറി നോട്ടുകളും 44 ആർസി ബുക്കുകളും 252 ചെക്ക് ലീഫുകളും 44 ആധാരങ്ങളും കണ്ടെടുത്തതിന് പുറമെ 42 വാഹന വിൽപന കരാറുകളും നാലു കാറുകളും ഒരു ബൈക്കും 4,48,395 രൂപയും പിടിച്ചെടുക്കാനായി. ഇടുക്കിയിൽ നടന്ന 88 പരിശോധനകളിലായി ആറു കേസുകൾ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആറു പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായത്. ഒൻപതു മുദ്രപ്പത്രങ്ങളും 17 ചെക്ക് ലീഫുകളും 60,290 രൂപയും 26 പവൻ സ്വർണവും ഇവിടെ നിന്ന് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്