ആപ്പ്ജില്ല

ഭൂമിയിടപാട്: കർദ്ദിനാൾ ആലഞ്ചേരിയ്ക്കെതിരെ കേസെടുത്തു

സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ പാപ്പച്ചൻ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

Samayam Malayalam 10 Apr 2019, 12:38 pm

ഹൈലൈറ്റ്:

  • ആലഞ്ചേരി ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
  • കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്
  • ഫാ. ജോഷി പുതുവയ്ക്കും ഇടനിലക്കാരൻ സാജുവിനെതിരെയും കേസ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam alencherry
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരിയ്ക്കെതിരെ പോലീസ് കേസെടുത്തു. കോടതി നിര്‍ദ്ദേശപ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 26 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് കോടികളുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ പാപ്പച്ചൻ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 26 പേര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.

കര്‍ദിനാള്‍ ആലഞ്ചേരിയ്ക്ക് പുറമെ സഭാ പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരനായ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. കേസിൽ ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹര്‍ജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പല കോടതികളിലായി ഏഴു കേസുകളാണ് നിലവിലുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്