ആപ്പ്ജില്ല

ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു, ഫ്ലക്‌സില്‍ കരിയോയില്‍ ഒഴിച്ചു

കേരള കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നു. തീരുമാനത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വന്‍രോഷമാണ് വിവിധ ജില്ലകളില്‍ ഉയര്‍ന്നത്

Samayam Malayalam 8 Jun 2018, 1:38 pm
ആലപ്പുഴ: കേരള കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നു. തീരുമാനത്തിന് ചുക്കാന്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വന്‍രോഷമാണ് വിവിധ ജില്ലകളില്‍ ഉയര്‍ന്നത്.
Samayam Malayalam congress


ആലപ്പുഴയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്‌സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിയോയില്‍ ഒഴിച്ചു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചു. മുല്ലയ്ക്കല്‍ കോടതിപ്പാലത്തിനു സമീപം നടപ്പാതയ്ക്കുമുന്നില്‍ സ്ഥാപിച്ച ഫ്ളക്സിലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇക്കാര്യം പ്രവര്‍ത്തകര്‍ കണ്ടത്.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. കൊല്ലത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മലപ്പുറം ഡിസിസി ഓഫീസിന് മുന്നിലെ കൊടി മരത്തില്‍ കോണ്‍ഗ്രസ് പതാകയ്‌ക്കൊപ്പം ലീഗിന്റെ പതാകയും കെട്ടിയാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് പതാക കെട്ടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ സംഭവം അറിഞ്ഞെത്തിയ സംഭവം അറിഞ്ഞെത്തിയ പ്രാദേശിക നേതാക്കള്‍ പതാക അഴിച്ചുമാറ്റി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്