തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ശനിയാഴ്ച (24-09-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് (Popular Front) ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥപനങ്ങൾ ഇന്ന് അടഞ്ഞ് കിടക്കുകയാണ്. സർവകലാശാല പരീക്ഷകളടക്കം മാറ്റിവച്ചു.
ഒക്ടോബർ 29, ഡിസംബർ മൂന്ന് എന്നീ രണ്ട് ശനിയാഴ്ചകളിലും ഈ വർഷം പ്രവർത്തി ദിനമായിരിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് തീരുമാനം ബാധകമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്.