ആപ്പ്ജില്ല

ശനിയാഴ്ചകൾ പ്രവൃത്തിദിനം: വാർത്ത വ്യാജം

11 ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കുമെന്ന് വ്യാജവാർത്ത പ്രചരിച്ചിരുന്നു

Samayam Malayalam 4 Sept 2018, 5:55 pm
പുതുതായി ലഭിച്ച വിവരങ്ങൾ കൂടി വാർത്തയിൽ കൂട്ടിച്ചേർത്തിരിക്കുന്നു.
Samayam Malayalam school.


തിരുവനന്തപുരം: പ്രളയക്കെടുതി മൂലം നഷ്ടമായ അധ്യയനദിവസങ്ങൾക്ക് പകരം ശനിയാഴ്ചകളിൽ പ്രവൃത്തിദിനമായിരിക്കുമെന്ന വാർത്ത വ്യാജമാണെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

ഈ മാസം ഏഴിന് ചേരുന്ന സർക്കാർ അധ്യാപകസംഘടനകളുടെ ഗുണമേന്മാപരിശോധനാ യോഗത്തിനു ശേഷം മാത്രമേ ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇനി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹൻകുമാര്‍ അറിയിച്ചുവെന്നായിരുന്നു വ്യാജവാർത്ത.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്