ആപ്പ്ജില്ല

മോട്ടോര്‍ വാഹന നിയമ ഭേദഗതി: നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക പരിശോധിക്കും

സെപ്റ്റംബര്‍ 16-ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത മന്ത്രി വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Samayam Malayalam 11 Sept 2019, 11:19 am
തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കാത്ത സംസ്ഥാനങ്ങളുടെ മാതൃക പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പരിശോധിച്ച ശേഷം ഈ മാസം 16-ന് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Samayam Malayalam ak saseendran


ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ വന്‍തോതില്‍ കൂട്ടിയ ഭേദഗതിയാണ് തത്കാലം നടപ്പാക്കേണ്ടെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. എന്നാല്‍ പിഴയിളവ് വരുത്താനുള്ള ഓര്‍ഡിനന്‍സിന്‍റെ നിയമസാധുതയില്‍ നിയമ വകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു.

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്ര നിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുമ്പോളാണ് സര്‍ക്കാരിന് ഇടപെടാനാവുന്നത്. ഈ പഴുതാണ് സര്‍ക്കാര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്