തിരുവനന്തപുരം: ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ബിആർ 77 (X'mas New Year Bumper BR 77 ) ഒന്നാം സമ്മാനം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുക്കുക. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞെന്നാണ് റിപ്പോർട്ട്. 300 രൂപയായിരുന്നു ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില. XA, XB, XC, XD, XE, XG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. ഇതു കൂടാതെയും നിരവധി സമ്മാനങ്ങളുണ്ട്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാവും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാവും.