ആപ്പ്ജില്ല

കെഎസ്ആർടിസി മുഴുവൻ സർവ്വീസുകളും ഇന്ന് പുനരാരംഭിക്കും

ക്രിസ്തുമസ് പുതുവൽസരത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്നുണ്ട്. ഡിസംബർ 21 മുതൽ ജനുവരി 4 വരെയാണ് ഈ സർവ്വീസുകൾ നിശ്ചയിച്ചിരിക്കുന്നത്

Samayam Malayalam 18 Dec 2020, 5:28 pm
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തിവെച്ച കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും ഇന്ന് പുനഃരാരംഭിക്കും. കെഎസ്ആർടിസി എംഡി ബിജുപ്രഭാകർ ഐഎഎസ് ആണ് ഇക്കാര്യം അറിയിച്ചത്.
Samayam Malayalam KSRTC bus
പ്രതീകാത്മക ചിത്രം. PHOTO: TOI


സർവ്വീസുകളെല്ലാം പുനഃരാരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഫാസ്റ്റ് പാസഞ്ചറുകൾ രണ്ട് ജില്ലകളിലും, സൂപ്പർ ഫാസ്റ്റുകൾ നാല് ജില്ലകൾ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി നിലനിർത്തും. സർവ്വീസ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകിക്കഴിഞ്ഞു.

Also Read : 'ശരീരത്തിൽ സ്പര്‍ശിച്ച ശേഷം പിന്തുടര്‍ന്നു'; മാളിൽ വച്ച് അപമാനിക്കുവാന്‍ ശ്രമിച്ചതായി യുവനടി

കൊവിഡ് വ്യാപനത്തെതുടർന്ന് നിയന്ത്രണങ്ങളേർപ്പെടുത്തിയതോടെയായിരുന്നു കെഎസ്ആർടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. ക്രിസ്തുമസ് പുതുവൽസരത്തോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക അന്തർ സംസ്ഥാന സർവ്വീസും നടത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 21 മുതൽ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും ഈ സര്‍വ്വീസ്.

10% അധിക നിരക്ക് ഉൾപ്പെടെ എൻഡ് ടു എൻഡ് യാത്രാനിരക്കാണ് ഈടാക്കുകയെന്ന് മലയാള മനോരമയും റിപ്പോർട്ട് ചെയ്യുന്നു. യാത്ര ചെയ്യുന്ന സംസ്ഥാനത്തിന്റെ കൊവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കേണ്ടതുണ്ട്.

Also Read : തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ എതിർപ്പ് പരസ്യമാക്കി നേതാക്കൾ; ലക്ഷ്യം മുല്ലപ്പള്ളിയും ചെന്നിത്തലയുമോ?

ബെംഗളൂരുവിൽ നിന്ന്, എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും കോട്ടയത്തേക്കും സൂപ്പർ ഡീലക്സുകളാണ് സർവ്വീസ് നടത്തുക. എല്ലാം പാലക്കാട് സേലം വഴിയാണ് യാത്ര. മൂന്ന് പോയിന്‍റുകളിൽ നിന്നും തിരിച്ചുള്ള യാത്രകളും ഈ റൂട്ടിലൂടെ തന്നെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്