Please enable javascript.Temple Festival In Kerala February 2024 Date,Religion: ഏറ്റുമാനൂർ മുതൽ ഉത്രാളിക്കാവ് വരെ; ഈ മാസം ഉത്സവങ്ങൾ ഏറെ, തീയതികൾ അറിയാം - kerala temple festival in february 2024 dates and details - Samayam Malayalam

Religion: ഏറ്റുമാനൂർ മുതൽ ഉത്രാളിക്കാവ് വരെ; ഈ മാസം ഉത്സവങ്ങൾ ഏറെ, തീയതികൾ അറിയാം

Authored byദീപു ദിവാകരൻ | Samayam Malayalam 3 Feb 2024, 4:01 pm
Subscribe

വിവിധ ആരാധനാലയങ്ങളിലെ ചടങ്ങുകളാൽ ഫെബ്രുവരി മാസം സമ്പന്നം. ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം മുതൽ ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വരെ നീളുന്നു ഈ മാസത്തെ ക്ഷേത്രോത്സവങ്ങൾ. ഗുരുവായൂ‍ർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവും ചിനക്കത്തൂ‍ർ പൂരവും ഈ മാസം തന്നെയാണ് നടക്കുക.

ഹൈലൈറ്റ്:

  • ക്ഷേത്രോത്സവങ്ങളാൽ ഫെബ്രുവരി മാസം സമ്പന്നം.
  • ഏറ്റുമാനൂ‍ർ മുതൽ ഉത്രാളിക്കാവ് വരെ.
  • ഗുരുവായൂ‍ർ ക്ഷേത്രത്തിലെ ഉത്സവവും ഈ മാസം.
Temple Festival in Kerala February 2024 Date
ഏറ്റുമാനൂർ ക്ഷേത്രം, ഉത്രാളിക്കാവ്.
ഉത്സവങ്ങൾ ഉൾപ്പെടെ ആരാധനാലയങ്ങളിലെ വിവിധ ചടങ്ങുകളാൽ ഫെബ്രുവരി മാസം സമ്പന്നം. ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത്, കൂറ്റനാട് നേ‍ർച്ച, തൃത്താല, ദേശ താലപ്പൊലി, ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം, മാരാമൺ കൺവെൻഷൻ, വലിയനോമ്പ്, ഗുരുവായൂർ സഹസ്രകലശം, അച്ചൻകോവിൽ പുഷ്പാഭിഷേകം, തിരുമാന്ധാംകുന്നിൽ ഞെരളത്ത് സംഗീതോത്സവം, ഗുരുവായൂ‍ർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം, രാമശേരി കുമ്മാട്ടി, വൈരങ്കോട് വലിയ തിയാട്ട്, ചോറ്റാനിക്കര മകം, ചിനക്കത്തൂ‍ർ പൂരം, വായില്ലാംകുന്ന് പൂരം, ആറ്റുകാൽ പൊങ്കാല, പൊന്നാനി ആണ്ടുനേ‍ർച്ച, ഉത്രാളിക്കാവ് പൂരം, മണപ്പുള്ളിക്കാവ് വേല എന്നിങ്ങനെ നീളുന്നു ഈ മാസത്തെ പ്രധാന ഉത്സവങ്ങളും ചടങ്ങുകളും. പ്രധാന ക്ഷേത്രോത്സവങ്ങൾ നടക്കുന്ന തീയതി അറിയാം.

ഏറ്റുമാനൂ‍ർ ഉത്സവം


കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഏറ്റുമാനൂ‍ർ മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഈ മാസം 11 കൊടിയേറും. 10 നാൾ നീണ്ടുനിൽക്കുന്ന ഉത്സവം 20ന് ആറാട്ടോടെ സമാപിക്കും. പ്രസിദ്ധമായ ഏഴരപ്പൊന്നാന 18നാണ്. പള്ളിവേട്ട 19നും.



ഗുരുവായൂ‍ർ ഉത്സവം


ഗുരുവായൂ‍ർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വ‍ർഷത്തെ തിരുവുത്സവത്തിന് 21ന് കൊടിയേറും. 28നാണ് ഉത്സവബലി.

ചോറ്റാനിക്കര മകം


എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഈ മാസം 18ന് കൊടിയേറും. 27വരെയാണ് ഉത്സവം. പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ 24നാണ്.

Chinakkathoor Pooram 2024: ചിനക്കത്തൂർ പൂരം ഫെബ്രുവരി 24ന്; തോൽപ്പാവക്കൂത്തിന് തുടക്കം, 17 ദിവസം കൂത്തുമാടം കഥ പറയും

ചിനക്കത്തൂ‍ർ പൂരം


വള്ളുവനാട്ടിലെ പ്രസിദ്ധമായ പാലപ്പുറം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് 13ന് കൊടിയേറും. പ്രസിദ്ധമായ ചിനക്കത്തൂർ പൂരം 24നാണ്.

ആറ്റുകാൽ പൊങ്കാല


ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 25ന് നടക്കും.

Attukal Pongala 2024: ആറ്റുകാൽ പൊങ്കാല 25ന്; ക്രമീകരണങ്ങളും ഒരുക്കങ്ങളുമറിയാം, സുരക്ഷയ്ക്കായി 3000 പോലീസുകാർ

ഉത്രാളിക്കാവ് പൂരം


തൃശൂ‍ർ അകമല ഉത്രാളിക്കാവ് ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം 25നാണ്.

മറ്റ് തീയതികൾ അറിയാം


ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് (നാലിന്), കൂറ്റനാട് നേ‍ർച്ച (ഏഴിന്), തൃത്താല ദേശ താലപ്പൊലി (ഒൻപതിന്), മാരാമൺ കൺവെൻഷൻ (11ന്), വലിയനോമ്പ് ആരംഭം (12ന്), ഗുരുവായൂർ സഹസ്രകലശം (13ന്), തിരുമാന്ധാംകുന്നിൽ ഞെരളത്ത് സംഗീതോത്സവം (15ന്), രാമശേരി കുമ്മാട്ടി (22ന്), വൈരങ്കോട് വലിയ തിയാട്ട് (23ന്), വായില്ലാംകുന്ന് പൂരം (24ന്), പൊന്നാനി ആണ്ടുനേ‍ർച്ച (25ന്), മണപ്പുള്ളിക്കാവ് വേല (29ന്).
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ