ആപ്പ്ജില്ല

കേരളം ഇന്ന് ബൂത്തിലേയ്ക്ക്: വോട്ടിംഗ് 7 മുതൽ 6 വരെ

കേരളം ഇന്ന് വിധിയെഴുതാന്‍ ഇന്ന് ബൂത്തിലേയ്ക്ക്.

TNN 16 May 2016, 7:08 am
കൊച്ചി: കേരളം ഇന്ന് വിധിയെഴുതാന്‍ ഇന്ന് ബൂത്തിലേയ്ക്ക്. ആകെ 2,60,19,284 വോട്ടര്‍മാരാണുള്ളത്. വൈകിട്ട് ആറു മണിവരെ പോളിംഗ് ബൂത്തിനു മുന്നില്ർ ക്യൂവിലുള്ളവര്‍ക്ക് ടോക്കൺ നൽകി വോട്ട് തുടരും. കേരളത്തിന് പുറമേ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇന്നാണ് പോളിംഗ്.
Samayam Malayalam kerala to poll today
കേരളം ഇന്ന് ബൂത്തിലേയ്ക്ക്: വോട്ടിംഗ് 7 മുതൽ 6 വരെ


എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ട് 6.30 മുതൽ പുറത്തു വന്നു തുടങ്ങും. വോട്ട് ചെയ്യാൻ സ്‌ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ക്യൂ. അംഗപരിമിതർ, കൈക്കുഞ്ഞുമായെത്തുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കു വോട്ടു ചെയ്യാൻ മുൻഗണനയും നല്‍കുന്നുണ്ട്. രാവിലെ ആറു മണിമുതല്‍ തന്നെ വിവിധ പോളിംഗ് സ്റ്റേഷനുകള്‍ക്കു മുന്നില്‍ ക്യൂ ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്