ആപ്പ്ജില്ല

മോട്ടോർ വാഹന നിയമം: വൈകിയെങ്കിലും കേന്ദ്രതീരുമാനത്തിൽ സന്തോഷമെന്ന് മന്ത്രി

ഗുജറാത്ത്, പശ്ചിമ ബംഗാൾ സർക്കാരുകൾ വലിയ പിഴത്തുകയെ എതിർത്ത് രംഗത്ത് വന്നിരുന്നു. നിയമത്തിൽ ഭേദഗതി ആവശ്യപ്പെടാനിരിക്കെയാണ് കേന്ദ്ര തീരുമാനം.

Samayam Malayalam 11 Sept 2019, 7:24 pm
തിരുവനന്തപുരം: മോട്ടോർ വാഹനനിയമം ലംഘിക്കുന്നവരിൽ നിന്ന് ഈടാക്കേണ്ട പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. പിഴത്തുക നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്ന കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
Samayam Malayalam ak saseendran


അതിനിടെ, പശ്ചിമ ബംഗാളിൽ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി.ഉയർന്ന പിഴത്തുകക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധമുയർന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നടപടി. കേന്ദ്ര സർക്കാരിൽ നിന്ന് ഉത്തരവ് ലഭിക്കുന്നത് വരെ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. പിഴത്തുക ഉയർത്തിയതിനെതിരെ ഗുജറാത്തിലെ ബിജെപി സർക്കാരും രംഗത്ത് വന്നിരുന്നു.

ഇപ്പോൾ കേന്ദ്രസർക്കാർ പുതുക്കിയ വൻ പിഴത്തുക ഉത്തരവ് വന്ന ശേഷം ലഘൂകരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. അതെ സാമയം, വലിയ പിഴത്തുക ഈടാക്കില്ലെന്ന് ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത് കേന്ദ്ര സർക്കാരിന് തിരിച്ചടിയായിരുന്നു. കേന്ദ്ര ഉത്തരവിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ തന്നെ നയം മാറ്റത്തിന് ശ്രമിക്കുന്നത്. പിഴത്തുക തീരുമാനിക്കാനുള്ള അധികാരം വൈകിയാണെങ്കിലും സംസ്ഥാന സർക്കാരിന് നൽകിയതിൽ സന്തോഷമുണ്ടെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്