ആപ്പ്ജില്ല

നടിയെ അപമാനിച്ചു: പിസിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് ഫ്രണ്ട് എം

നടിയെ അപമാനിച്ച പി.സി.ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം ഡി.ജി.പിക്ക് പരാതി നല്‍കി

TNN 2 Aug 2017, 11:23 am
കോട്ടയം: നടിയെ അപമാനിച്ച പി.സി.ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം ഡി.ജി.പിക്ക് പരാതി നല്‍കി. നടിയെ മാത്രമല്ല, സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുകയാണ് അദേഹം ചെയ്തത്.
Samayam Malayalam kerala youth front m slams p c george
നടിയെ അപമാനിച്ചു: പിസിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് ഫ്രണ്ട് എം


പീഡനത്തിന് ഇരയായതിനുശേഷം മനോവീര്യം വീണ്ടെടുത്ത് നടി അഭിനയിക്കാന്‍ പോകുന്നതിനുപകരം ആത്മഹത്യ ചെയ്യണമായിരുന്നോയെന്ന് ജോര്‍ജ് വ്യക്തമാക്കണം. പീഡിപ്പിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ നിരവധി പേര്‍ക്ക് മാതൃകയാണ് നടി ചെയ്തത്.

മനോവീര്യം വീണ്ടെടുത്ത സ്ത്രീയെ അഭിനന്ദിക്കേണ്ടതിനുപകരം അപമാനിക്കുകതയാണ് പി.സി.ജോര്‍ജ് ചെയ്തിരിക്കുന്നതെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Kerala Youth Front M against P C George's remarks against actress

Youth Front (M) said that Police should take action PC george MLA's remarks against attacked actress.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്