ആപ്പ്ജില്ല

സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യകന്യകാശിൽപം കായംകുളത്ത്

ശിൽപം പൂര്‍ത്തിയാക്കിയത് മൂന്നര വര്‍ഷം കൊണ്ട്

Samayam Malayalam 30 Sept 2018, 6:03 pm
കായംകുളം: സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യകന്യകാശിൽപം കായംകുളത്ത് തയ്യാറായി. 43 അടി നീളവും 26 അടി പൊക്കവുമുള്ള കോൺക്രീറ്റ് ശിൽപം നിര്‍മിച്ചിരിക്കുന്നത് കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ ശിൽപി ജോൺസ് കൊല്ലക്കടവാണ്.
Samayam Malayalam statue_710x400xt


ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ പൊതുശിൽപം എന്ന ഖ്യാതി കൂടി പുതിയ ശിൽപത്തിനുണ്ട്. ടൂറിസം വകുപ്പ് ശിൽപനിര്‍മാണത്തിനായി 6,40,000 രൂപയാണ് അനുവദിച്ചതെങ്കിലും ശിൽപിയ്ക്ക് 14 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല സമയങ്ങളിലായി 8 തൊഴിലാളികളും ശിൽപിയ്ക്കൊപ്പം ജോലികളിൽ പങ്കെടുത്തിരുന്നു. മൂന്നര വര്‍ഷം സമയമെടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സര്‍ക്കാര‍് നല്‍കിയ പണം തികയാതെ വന്നപ്പോള്‍ ശിൽപി സ്വന്തം വീടും വസ്തുവും പണയം വെച്ച് തുക കണ്ടെത്തി നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. അവസാനമിനുക്കുപണിയ്ക്ക് ശേഷം കായംകുളം എംഎൽഎ യു പ്രതിഭ സര്‍ക്കാരിന് വേണ്ടി ശിൽപം ഏറ്റുവാങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്