ആപ്പ്ജില്ല

1981-ലും 92-ലും തുറന്നത് തുലാമാസം; 2018-ല്‍ കര്‍ക്കടകത്തില്‍

മുമ്പ് രണ്ട് തവണയും തുലാമഴയ്ക്കാണ് ഇടുക്കി ചെറുതോണി ഡാം തുറന്നതെങ്കിൽ ഇക്കുറി കാലവര്‍ഷത്തിനുതന്നെ ഡാം തുറക്കേണ്ട സാഹചര്യമാണ് വന്നിട്ടുള്ളത്.

Samayam Malayalam 9 Aug 2018, 1:53 pm
ഇടുക്കി : 1976-ല്‍ നിര്‍മ്മിതമായ ഇടുക്കി ചെറുതോണി അണക്കെട്ട് ചരിത്രത്തിൽ രണ്ട് പ്രാവശ്യമാണ് മുമ്പ് തുറന്നിട്ടുള്ളത്. ഇത് മൂന്നാം തവണയാണ് ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. മുമ്പ് 1981 ലും പിന്നീട് 1992ലുമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. രണ്ടു തവണയും ഒക്ടോബറിലായിരുന്നു ഷട്ടറുകള്‍ തുറന്നത്. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നും തുലാമഴയിലായിരുന്നു അണക്കെട്ട് നിറഞ്ഞുകവിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ 2018 ആഗസ്റ്റ് 9ന് ഇത് കര്‍ക്കടകത്തില്‍ കാലവര്‍ഷത്തിലാണ് തുറക്കേണ്ട സാഹചര്യം വന്നിരിക്കുന്നത്.
Samayam Malayalam dam


1981 ല്‍ 11 ദിവസമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകിയിരുന്നത്. 1992 ല്‍ ഒക്ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു. 2774. 734 മെട്രിക് ഘന അടി വെള്ളമാണ് അന്ന് ഒഴുക്കി വിട്ടത്. ഇപ്പോള്‍ അണക്കെട്ടിലെ മധ്യഭാഗത്തെ ഷട്ടറാണ് തുറന്നിരിക്കുന്നത്. 4 മണിക്കൂറത്തേക്കാണിത്. 50 സെന്റീമീറ്ററാണ് ഷട്ടര്‍ തുറന്നിട്ടുള്ളത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. ഈ സമയം കൊണ്ട് 7,200,00 ക്യുബിക് മീറ്റര്‍(0.72 ദശലക്ഷം ക്യുബിക് മീറ്റര്‍) ജലമാണ് ഒഴുക്കി കളയുക. ജലമെത്തുന്ന ലോവര്‍ പെരിയാറില്‍ 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളമാണ് ശേഷിയുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്