ആപ്പ്ജില്ല

മദ്യനയം ടൂറിസം മേഖലയെ ദോഷമായി ബാധിച്ചു: എ.സി.മൊയ്തീൻ

ടൂറിസം മേഖലക്ക് സംഭവിച്ച ഗണ്യമായ ഇടിവിനെ പറ്റിയുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

TNN 18 Aug 2016, 12:01 pm
തിരുവനന്തപുരം: ടൂറിസം കേന്ദ്രങ്ങൾക്ക് സമീപമുള്ള ബാറുകളിൽ മദ്യം ലഭ്യമാക്കണമെന്നു മന്ത്രി എ.സി.മൊയ്തീൻ. നിലവിലെ മദ്യനയം ടൂറിസം മേഖലക്ക് വൻ തിരിച്ചടിയായെന്നും ടൂറിസം മേഖലക്ക് സംഭവിച്ച ഗണ്യമായ ഇടിവിനെ പറ്റിയുള്ള റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Samayam Malayalam keralas liquor policy a blow on tourism a c moydeen
മദ്യനയം ടൂറിസം മേഖലയെ ദോഷമായി ബാധിച്ചു: എ.സി.മൊയ്തീൻ


മദ്യം ലഭ്യമല്ലാത്തതുകൊണ്ടു സംസ്ഥാനത്തു നടക്കേണ്ട അന്താരാഷ്ട്ര യോഗങ്ങളും കോൺഫറൻസുകളും മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന സാഹചര്യമാണ് ഇപ്പോൾ. ഇത് ധനകാര്യ,വാണിജ്യ സ്ഥാപനങ്ങളെയും ഏറെ ദോഷമായി ബാധിച്ചിട്ടുണ്ട്. പൂട്ടിയ എല്ലാ ബാറുകളും തുറക്കണം എന്നില്ല. എന്നാൽ ടൂറിസം കേന്ദ്രങ്ങൾക്ക് സമീപം മദ്യം ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാകണം.സർക്കാരിന്റെ പൊതു മദ്യനയത്തെ കുറിച്ച് പറയാൻ തനിക്കാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്