ആപ്പ്ജില്ല

ആയിരങ്ങള്‍ സാക്ഷി: കെവി​​​​​​​​​​​ന്‍റെ മൃതദേഹം സംസ്കരിച്ചു

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്രൂരാക്രമണത്തിന് ഇരയായി ജീവന്‍ വില നല്‍കേണ്ടി വന്ന കെവിന്‍ പി ജോസഫിന് അന്ത്യാഞ്ജലി

Samayam Malayalam 29 May 2018, 7:20 pm
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്രൂരാക്രമണത്തിന് ഇരയായി ജീവന്‍ വില നല്‍കേണ്ടി വന്ന കെവിന്‍ പി ജോസഫിന് അന്ത്യാഞ്ജലി. കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
Samayam Malayalam Kevin


വീട്ടില്‍വെച്ചുള്ള പ്രാര്‍ഥനക്ക് ശേഷം മൂന്നരയോടെ വിലാപയാത്രയായി മൃതദേഹം കുന്നുമ്മല്‍ നല്ലയിടയന്‍ പള്ളിയിലേക്ക് കൊണ്ടു പോയി. വീട്ടിലും പള്ളിയിലും വെച്ച്‌ കുടുംബാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മൃതദേഹം അവസാനമായി കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. തളര്‍ന്നുവീണ നീനു പ്രിയതമന്റെ ചേതനയറ്റ ശരീരം കാണാനാകാതെ അലമുറയിട്ടു കരഞ്ഞു.

കെവിന്റെ അമ്മയെയും അമ്മൂമ്മയെയും വീട്ടുകാരെയും ആശ്വസിപ്പിക്കാന്‍ കൂടി നിന്നവര്‍ നന്നെ പാടുപെട്ടു. ഭാര്യ നീനുവിൻ്റെയും കെവിൻ്റെ മാതാവിൻ്റെയും സഹോദരിയുടെയും വിലാപം ജനങ്ങളുെട കണ്ണു നനച്ചു. പോസ്റ്റ്മോര്‍ട്ടം നടന്ന ആശുപത്രി പരിസരത്ത് വന്‍ ജനാവലി തടിച്ചു കൂടിയിരുന്നു. രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്