ആപ്പ്ജില്ല

കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് തല്ലിത്തകര്‍ത്തു

തെന്മലയിലെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

Samayam Malayalam 6 Jul 2018, 8:57 pm
കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി ചാക്കോയുടെ വീട് തല്ലിത്തകര്‍ത്തു. ചാക്കോയുടെ സഹോദരനാണ് വീട് തല്ലിത്തകര്‍ത്തത്. ചാക്കോയുടെ തെന്മലയിലെ വീടിനു നേരെയാണ് ചാക്കോയുടെ സഹോദരൻ അജി ആക്രമിച്ചത്.
Samayam Malayalam കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് തല്ലിത്തകര്‍ത്തു
കെവിന്‍ വധക്കേസ് പ്രതി ചാക്കോയുടെ വീട് തല്ലിത്തകര്‍ത്തു


ചക്കോയുടെ ഭാര്യ രഹ്നയെ അജി മര്‍ദിച്ചെന്നും ആരോപണമുണ്ട്. രഹ്ന കാരണമാണ് ചാക്കോ ജയിലിലായതെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നും വീട് തകര്‍ത്തത് എന്നുമാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

കെവിനെ വധിച്ചതുമായി ബന്ധപ്പെട്ട് നീനുവിന്‍റെ അച്ഛൻ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്