ആപ്പ്ജില്ല

കെവിൻ്റേത് ആസൂത്രിക കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്

ആഴമുള്ള പുഴയിലേയ്ക്ക് കെവിനെ ഓടിച്ചു വിടുകയായിരുന്നു

Samayam Malayalam 1 Jun 2018, 8:18 am
കോട്ടയം: പ്രണയവിവാഹത്തിനെ തുടർന്ന് ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയ ശേഷം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കെവിൻ്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസിൻ്റെ റിമാൻഡ് റിപ്പോര്ട്ട്. ആഴമുള്ള പുഴയിലേയ്ക്ക് വീണ് മരിക്കാനായി കെവിനെ ഓടിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാര്യ നീനുവിൻ്റെ സഹോദരൻ സാനു, പിതാവ് ചാക്കോ എന്നിവർ ഉത്തരവാദികളാണെന്നും ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
Samayam Malayalam kevin2.


മാന്നാനത്തെ അനീഷിൻ്റെ വീട്ടിൽ നിന്ന് സംഘം ഞായറാഴ്ച തട്ടിയെടുത്ത കെവിൻ തെന്മലയ്ക്ക് സമീപം ചാലിയേക്കരയിൽ വെച്ച് കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കെവിൻ ഓടുന്നത് വലിയ കുഴിയും അതിനപ്പുറം ആഴമേറിയ ചാലിയേക്കര ആറും ഉള്ള സ്ഥലത്തേയ്ക്കാണെന്ന് അറിയാവുന്ന ഗുണ്ടാസംഘം പിന്തുടരുന്നത് നിര്ർത്തുകയായിരുന്നു.

എന്നാൽ അക്രമികൾ കെവിനെ പുഴയിൽ മുക്കിക്കൊന്നതാകാമെന്ന സംശയം നിലനിൽക്കെയാണ് ഇതിനു വിരുദ്ധമായ റിപ്പോർട്ട് പുറത്തുവരുന്നത്. കെവിൻ രക്ഷപെട്ടു പോകാനുള്ള സാധ്യതയില്ലെന്ന് സ്ഥലപരിശോധന നടത്തിയപ്പോഴും പോലീസ് പറഞ്ഞിരുന്നു.

നീനുവിനെ വിവാഹം കഴിക്കാനുള്ള കെവിൻ്റെ ശ്രമം തടയുന്നതിനാണ് ഒന്നാം പ്രതി സാനുവും അഞ്ചാം പ്രതിയും നീനുവിൻ്റെ പിതാവായ ചാക്കോയും കെവിനെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി ആസൂത്രണം ചെയ്തതതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി: ഗിരീഷ് പി.സാരഥി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്