ആപ്പ്ജില്ല

കെവിന്‍റെ കൊലപാതകം: പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധം

കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

Samayam Malayalam 28 May 2018, 12:59 pm
Samayam Malayalam image (1)
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയിലായി. മറ്റ് പ്രതികള്‍ സംസ്ഥാനം വിട്ടതായും തെങ്കാശിയിലെത്തിയതായും സൂചനയുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇശാല്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നാണ് വിവരം.

കേസില്‍ പ്രതികളായ മറ്റുള്ളവര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ സംഘത്തിനൊപ്പമുണ്ടായിരുന്ന നിയാസ് എന്നയാള്‍ ഡിവൈഎഫ് എെയുടെ തെന്മല യൂണിറ്റ് ഭാരവാഹിയാണെന്നാണ് വിവരം.

കെവിനെ തട്ടിക്കൊണ്ട് പോയ സംഘത്തില്‍ 10 പേരുണ്ടെന്നാണ് പോലീസ് പറയുന്നത്. രാഷ്ട്രീയ ഇടപെടല്‍ കാരണമാണ് പോലീസ് നിഷ്ക്രിയരായതെന്നും പ്രതികളെ സംബന്ധിച്ച് പോലീസിന് അറിവുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പ്രതികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പോലീസ് തെന്മലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്