ആപ്പ്ജില്ല

അംഗനവാടി ജീവനക്കാരിക്ക് അപ്രഖ്യാപിത ഊരുവിലക്ക്

കണ്ണൂരില്‍ അംഗനവാടി ജീവനക്കാരിക്ക് അപ്രഖ്യാപിത ഊരുവിലക്ക്

TNN 27 Nov 2017, 10:16 pm
കണ്ണൂ‍ർ: കണ്ണൂരില്‍ അംഗനവാടി ജീവനക്കാരിക്ക് അപ്രഖ്യാപിത ഊരുവിലക്ക്. എച്ച്‌ഐവി രോഗമുണ്ടെന്നാരോപിച്ചാണ് ജീവനക്കാരിയെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നത്. കണ്ണൂര്‍ മയ്യില്‍ സ്വദേശിയാണ് ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്നത്. ജോലി ചെയ്യുന്ന അംഗനവാടിയിലേക്ക് കുട്ടികളെ വിടാന്‍പോലും നാട്ടുകാര്‍ മടിക്കുന്നു.
Samayam Malayalam kindergarten teacher barred from work in kannur
അംഗനവാടി ജീവനക്കാരിക്ക് അപ്രഖ്യാപിത ഊരുവിലക്ക്


ഒരു വര്‍ഷമായി കുട്ടികളില്ലാത്തതിനെത്തുടര്‍ന്ന് അങ്കണവാടിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഇവരില്‍ നിന്ന് അകന്ന് കഴിയുന്ന ഭര്‍ത്താവിന് എച്ച്‌ഐവി സ്ഥീരീകരിച്ചതോടെയാണ് ഇവരും എച്ച്‌ ഐ വി ബാധിതതയാണ് എന്ന ആരോപണം നാട്ടില്‍ പരന്നത്. എന്നാല്‍ തനിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതാണെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്നും ഇവര്‍ പറയുന്നു.

വിഷയത്തില്‍ പഞ്ചായത്ത് ഇടപെട്ടെങ്കിലും ഒരു മാറ്റവും ഇല്ല. ജീവനക്കാരിയെ ഒറ്റപ്പെടുത്തുന്നില്ലെന്നും എന്നാല്‍ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കില്ലെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്