ആപ്പ്ജില്ല

Kerala News:'പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ ഒരു കോടിയുടെ മാനനഷ്ടക്കേസ്'; എം വി ഗോവിന്ദനും സച്ചിൻ ദേവിനും കെ കെ രമയുടെ വക്കീൽ നോട്ടീസ്

എം വി ഗോവിന്ദനും സച്ചിൻ ദേവിനും കെ കെ രമയുടെ വക്കീൽ നോട്ടീസ്. അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. മാപ്പ് പറയണമെന്ന് ആവശ്യം.

Authored byകാർത്തിക് കെ കെ | Samayam Malayalam 11 Apr 2023, 1:06 pm

ഹൈലൈറ്റ്:

  • എം വി ഗോവിന്ദനും സച്ചിൻ ദേവിനും വക്കീൽ നോട്ടീസ്.
  • കെ കെ രമ ആണ് നോട്ടീസ് അയച്ചത്.
  • പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam K K Rema
സച്ചിൻ ദേവ്, കെ കെ രമ, എം വി ഗോവിന്ദൻ.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎയ്ക്കും സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും വക്കീൽ നോട്ടീസ് അയച്ച് കെ കെ രമ എംഎൽഎ. നിയമസഭയിൽ ഉണ്ടായ സംഘർഷത്തിൽ കൈയ്ക്ക് പരിക്കേറ്റ സംഭവത്തിൽ അപകീർത്തി പ്രചാരണം നടത്തിയെന്നാരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സച്ചിൻ ദേവിനെതിരെ കെ കെ രമ സൈബർ സെല്ലിനും സ്പീക്കർക്കും പരാതി നൽകിയിരുന്നു.
നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നൽകണമെന്നും പരസ്യമായി മാപ്പ് പറയണമെന്നുമാണ് ആവശ്യം. അല്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നു നോട്ടീസിൽ പറയുന്നു. കെ കെ രമയ്ക്കായി അഡ്വ. പി കുമാരൻകുട്ടി ആണ് നോട്ടീസ് അയച്ചത്.


നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘർഷത്തിൽ കൈയ്ക്ക് പരിക്കേറ്റ് ചികിത്സ തേടിയപ്പോഴാണ് കെ കെ രമയ്ക്കെതിരെ എം വി ഗോവിന്ദനും സച്ചിൻദേവും രംഗത്തെത്തിയിരുന്നത്. കെ കെ രമയുടെ കയ്യിൽ പ്ലാസ്റ്ററിട്ടത് വ്യാജമാണെന്ന തരത്തിലായിരുന്നു സച്ചിൻ ദേവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നത്. കെ കെ രമയുടെ കൈയ്ക്ക് പരിക്കില്ലെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞിരുന്നത്. ഇരുവരുടെയും പ്രസ്താവന അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് കെ കെ രമ വക്കീൽ അയച്ചിരിക്കുന്നത്. നേരത്തെ, അപകീർത്തികരമായ പോസ്റ്റ് സച്ചിൻ ദേവ് പിൻവലിക്കണമെന്ന് കെ കെ രമ ആവശ്യപ്പെട്ടിരുന്നു.

എംസി റോഡ് നാലുവരിയാകും, കാലടിയിൽ സമാന്തര പാലവും; 1000 കോടി അനുവദിച്ച് കിഫ്ബി; നെടുമ്പാശേരിയ്ക്ക് ഇനി കുരുക്കില്ലായാത്ര
അതിനിടെ, കൈയ്ക്ക് പരിക്കേറ്റതിനെ തുടർന്നു കെ കെ രമയ്ക്ക് ഡോക്ടർമാർ എട്ട് ആഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. എംഎൽഎയുടെ വലത് കൈയുടെ ലിഗമെൻ്റിന് രണ്ടിടത്ത് ക്ഷതമുണ്ടെന്നാണ് കണ്ടെത്തൽ.

Read Latest Kerala News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്