ആപ്പ്ജില്ല

യു‍‍ഡിഎഫിന്‍റെ ജനകീയ യാത്രക്കെതിരെ കെഎംആർഎൽ നടപടിയെടുക്കും

വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും.

TNN 22 Jun 2017, 12:02 pm
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ കൊച്ചി മെട്രോ ട്രെയിനിൽ നടത്തിയ ജനകീയ യാത്ര യുഡിഎഫിന് തലവേദനയാകുന്നു. പാർട്ടി പ്രവർത്തകർ സംഘടിച്ചെത്തിയത് മൂലം കൊച്ചി മെട്രോയിലെ സംവിധാനങ്ങൾ തകർന്നിരുന്നു.
Samayam Malayalam kmrl to take action against udf janakeeya yathra
യു‍‍ഡിഎഫിന്‍റെ ജനകീയ യാത്രക്കെതിരെ കെഎംആർഎൽ നടപടിയെടുക്കും


ചട്ടങ്ങൾക്ക് എതിരായി യാത്ര നടത്തിയതിന് യുഡിഎഫിനെതിരെ കെഎംആർഎൽ നടപടിയെടുക്കാൻ ഒരുങ്ങുകയാണ്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിൽ എത്തിയതോടെ സുരക്ഷാ സംവിധാനങ്ങൾ താറുമാറായി. ടിക്കറ്റ് സ്‌കാൻ ചെയ്ത് യാത്രക്കാരെ കയറ്റിവിടേണ്ട ഓട്ടോമാറ്റിക് ഗെയ്റ്റുകൾ തിരക്ക് മൂലം തുറന്നിടേണ്ടി വന്നതും മെട്രോയുടെ പ്രവർത്തനങ്ങളെ ബാധിച്ചു.

യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്ക് 500 രൂപയാണ് മെട്രോ ചട്ടം അനുസരിച്ച് ഈടാക്കുന്ന പിഴ. തിരക്ക് മൂലം ഉമ്മൻ ചാണ്ടിക്ക് ചെന്നിത്തലയോടൊപ്പം ട്രെയിനിൽ കയറാനും സാധിച്ചില്ല. മെട്രോ ട്രെയിനിലും സ്റ്റേഷനിലും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം തടവും ലഭിക്കാവുന്ന കുറ്റമാണ്. ജനകീയ യാത്ര സംഘാടകരോട് കെഎംആർഎൽ വിശദീകരണം തേടും. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കും.

KMRL to take action against UDF janakeeya yathra

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്