ആപ്പ്ജില്ല

മെട്രോയ്ക്കൊപ്പം കൈകോര്‍ക്കാൻ സ്വകാര്യബസുകളും

മെട്രോ സ്റ്റേഷനുകളെയും മറ്റു ഗതാഗതസൗകര്യങ്ങളെയും കൂട്ടിയിണക്കിയായിരിക്കും ബസുകൾ സര്‍വ്വീസ് നടത്തുക.

TNN 11 Oct 2017, 12:16 pm
കൊച്ചി മെട്രോ സര്‍വ്വീസ് ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ എത്തിയതിനു പിന്നാലെ നഗരത്തിലെ സ്വകാര്യബസുകളും മെട്രോയ്ക്കൊപ്പം കൈകോര്‍ക്കാനൊരുങ്ങുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം (എകെബിഓഎഫ്) ആണ് കൊച്ചി മെട്രോപോളിറ്റൻ ട്രാൻസ്പോര്‍ട്ട് സൊസൈറ്റി (കെഎംടിസി) എന്ന പേരിൽ സ്വകാര്യബസുകളെ മെട്രോയ്ക്കൊപ്പം അണിനിരത്തുന്നത്.
Samayam Malayalam kmtc to tie up with kochi metro
മെട്രോയ്ക്കൊപ്പം കൈകോര്‍ക്കാൻ സ്വകാര്യബസുകളും



(ഫയൽ ചിത്രം)

എകെബിഓഎഫിൻ്റെ കീഴിൽ എറണാകുളം ജില്ലയിലുള്ള 600 ബസുകളിൽ 160 ബസുകളും സര്‍വ്വീസ് നടത്തുന്നത് മെട്രോ കോറിഡോറിലൂടെയാണ്. മെട്രോ സേവനം മഹാരാജാസ് വരെയെത്തിയതോടെ ഈ റൂട്ടിലെ ബസുകളുടെ കളക്ഷൻ 25 ശതമാനം കുറഞ്ഞതായാണ് ബസുടമകളുടെ വാദം. ബസുടമകൾ ഒരുമിച്ചു ചേര്‍ന്ന് മെട്രോയ്ക്കൊപ്പം കൈകോര്‍ക്കേണ്ട സമയമായെന്നും കെഎംടിസി ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യപ്പെട്ടതായും എകെബിഓഎഫ് സംസ്ഥാനപ്രസിഡൻ്റും കെഎംടിസി പ്രസിഡൻ്റുമായ ടി കെ രാജു പറഞ്ഞു.

വിവിധ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളെയും മറ്റു ഗതാഗതസൗകര്യങ്ങളെയും കൂട്ടിയിണക്കിയായിരിക്കും കെഎംടിസി ബസുകൾ സര്‍വ്വീസ് നടത്തുക. ബസുകളുടെ മത്സരയോട്ടം കുറയുന്നതിനും സമയനിഷ്ട പാലിക്കുന്നതിനും പുതിയ സംവിധാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മെട്രോയിൽ ടിക്കറ്റെടുക്കാൻ ഉപയോഗിക്കുന്ന കൊച്ചിവണ്‍ കാര്‍ഡ് ഈ ബസുകളിലും ഉപയോഗിക്കാം. ബസുകളിൽ ജിപിഎസ് സംവിധാനവുമുണ്ടാകും.

KMTC to co-operate with Kochi metro

KMTC, a society formed by All Kerala Bus Operators Forum will co-operate with Kochi Metro.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്